മുന്നോക്ക സംവരണത്തിൽ തമിഴ്നാടിന്റെ നിലപാട് മാതൃകാപരമെന്ന് പുന്നല ശ്രീകുമാർ
text_fieldsപത്തനംതിട്ട: മുന്നോക്ക സംവരണകാര്യത്തിൽ തമിഴ്നാടിന്റെ നിലപാട് മാതൃകാപരമാണെന്ന് കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ. ജില്ലാതല നേതൃയോഗം പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക നീതിയുടെ യഥാർഥ മൂല്യങ്ങൾ വികലമാകാതിരിക്കാൻ മുന്നോക്ക സംവരണം നിരസിക്കുകയാണെന്നുള്ള തമിഴ്നാട് സർക്കാരിന്റെയും സർവകക്ഷിയോഗത്തിന്റെയും തീരുമാനം രാജ്യത്തെ പിന്നാക്ക ദുർബല ജനവിഭാഗങ്ങൾക്ക് കരുത്തും പ്രതീക്ഷയും നൽകുന്നതാണ്. യോഗത്തിൽ പങ്കെടുക്കുകയും തമിഴ്നാടിന്റെ നിലപാടിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും കേരളത്തിൽ സ്വീകരിക്കുന്ന നിലപാടിന് നീതികരണമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ എ.പി ലാൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അനില്‍ ബെഞ്ചമിൻപാറ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുജാ സതീഷ്, ഒ.സി ജനാർദ്ദനൻ, പി.ബി സുരേഷ്, ഒ.എൻ ശശി, അനിൽ അമിക്കുളം, മനോജ് കുമാരസ്വാമി, പഞ്ചമി സംസ്ഥാന കമ്മിറ്റിയംഗം ഗീത ഉത്തമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.