നരബലി പ്രതിഫലിക്കുന്നത് സമൂഹമനസിന്റെ രോഗാതുരമായ അവസ്ഥയെന്ന് പുന്നല ശ്രീകുമാർ
text_fieldsതിരുവനന്തപുരം : നരബലിയിലൂടെ പ്രതിഫലിക്കുന്നത് സമൂഹ മനസിന്റെ രോഗാതുരമായ അവസ്ഥയാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പിന്നല ശ്രീകുമാർ. അന്ധവിശ്വാസ ജഡിലമായിരുന്ന പുർവകാലത്ത് സമൂഹത്തെ ഗ്രസിച്ച ചിത്തഭ്രമത്തെ ചികിത്സിച്ച സാമൂഹ്യ പരിഷ്ക്കർത്താക്കൾ മുന്നോട്ടുവച്ച ആശയ സമരവും പ്രായോഗിക പ്രവർത്തനങ്ങളും ശക്തമായി തുടരാനാവാത്തതിന്റെ ദുരന്തമാണ് അനുഭവിക്കുന്നത്.
പരിഷ്ക്കരണ ചിന്തയുടെ ശക്തി കുറഞ്ഞാൽ ജീർണത ഉടലെടുക്കുന്നത് സ്വാഭാവികം മാത്രമാണ്. നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്ന കേരളം ഇതര സംസ്ഥാനങ്ങളിൽ കാണുന്ന ആൾക്കൂട്ട വിചാരണയുടെയും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണങ്ങളുടെയും, ദുരഭിമാനത്തിന്റെ പേരിലും, അന്ധവിശ്വാസത്ൻറന്റെ അടിസ്ഥാനത്തിലുമുള്ള കൊലപാതകങ്ങളുടെയും വേദിയാകുന്നത് ആശങ്കയുളവാക്കുന്നതാണ്.
ഇതിനെതിരെ ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തി പ്രതിരോധിക്കാൻ വികസിത ജനാധിപത്യ പരിസരമുള്ള കേരളത്തിലെ പൗരസമൂഹം രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.