ഭൂരാഹിത്യം പട്ടിക വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് തടസമായെന്ന് പുന്നല ശ്രീകുമാർ
text_fieldsകോഴിക്കോട് : ചെറുതോണി :ഭൂരാഹിത്യം പട്ടിക വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് തടmമായിട്ടുണ്ടെന്നു കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ജില്ലാ തല നേതൃയോഗം ഇടക്കി ചെറുതോണി പോലീസ് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതൊരു ജനവിഭാഗത്തിന്റെയും സാമൂഹിക വികസത്തിന്റെ അടിസ്ഥാന മൂലധനം ഭൂമിയാണ്. പരമ്പരാഗതമായി ഭൂമി കൈവശം വച്ച് ഉപയോഗിച്ചിരുന്ന ജനാവിഭാഗങ്ങളാണ് പിൽകാലത്ത് വലിയ സാമ്പദ്ഘടനാ കെട്ടിപ്പെടുത്തത്.ആ നിലയിൽ പരിശോധിച്ചാൽ പട്ടിക വിഭാഗങ്ങൾ തികച്ചും ഭൂരഹിതരാണ്.പട്ടിക വിഭാഗങ്ങളുടെ ഭൂപ്രശ്നത്തെ സർക്കാരും സമൂഹവും പാർപ്പിട പ്രശ്നമായി ചുരുക്കി കാണുകയാണ്.
അടിസ്ഥാന ജനതയുടെ അധ്വാനശേഷിയെ വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.സമകാലികമായി ഭൂമി ഊഹാകച്ചവടത്തിന്റെ ഉപാധിയായി മാറുകയാണ്.അതുകൊണ്ട് തന്നെ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം നാടിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും സാമൂഹിക നീതിക്കും വേണ്ടിയുള്ളതാണ്.ഈ പ്രശ്നമുയർത്തി നവംബർ 21ന് കോട്ടയത്ത് അവകാശ പ്രഖ്യാപന സംഗമം നടത്തുമെന്നു അദ്ദേഹം പറഞ്ഞു.
സംഘടനാ സെക്രട്ടറി സാബു കരിശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മറ്റിയംഗങ്ങളായ ശിവൻ കോഴിക്കാമാലി സാബു കൃഷ്ണൻ മീഡിയ സംസ്ഥാന കമ്മറ്റിയംഗം പ്രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.