സാമ്പത്തിക സംവരണ വിധി സാമൂഹിക വിള്ളലുകൾക്ക് ഇട വരുത്തുമെന്ന് പുന്നല ശ്രീകുമാർ
text_fieldsകോട്ടയം: സാമ്പത്തിക സംവരണ വിഷയത്തിൻമേലുള്ള സുപ്രിം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി സാമൂഹിക വിള്ളലുകൾക്ക് ഇട വരുത്തുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കോട്ടയം ജില്ല ജനറൽ കൗൺസിൽ ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക പിന്നോക്കാവസ്ഥയും സാമ്പത്തിക പിന്നോക്കാവസ്ഥയും ഉൾച്ചേർക്കുന്നതും, സംവരണം കൊണ്ട് പരിഹരിക്കാൻ ശ്രമിക്കുന്നതും യുക്തിരഹിതമാണ്. സാമൂഹിക പദവിയുള്ളവർക്കാണ് ഇപ്പോഴത്തെ വിധിയിലൂടെ പരിരക്ഷ ലഭിക്കുന്നത്. പാർശ്വവൽകൃതവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുവാനുള്ള ഭരണഘടന കൽപ്പനകളുടെ അന്തസത്തയാണ് ഈ വിധി പ്രസ്താവത്തിലൂടെ ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ്കുമാർ അധ്യക്ഷത വഹിച്ചു. സാബുകരിശ്ശേരി, ആർ.വിജയകുമാർ, എൻ.ബിജു, അഖിൽ.കെ.ദാമോദരൻ, ഡോ.അനിൽ.അമര, കെ.കെ.കൃഷ്ണകുമാർ, മനോജ് കൊട്ടാരം, അജിത്ത് കല്ലറ, കെ.യു.അനിൽ, ലതികസജീവ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.