സംസ്ഥാന സർക്കാർ സവർണ സർക്കാറാവരുതെന്ന് പുന്നല ശ്രീകുമാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ സവർണ സർക്കാർ ആവരുതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ജാതി സെൻസസ് വിഷ യത്തിൽ കെ.പി.എം.എസ് സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നോക്ക സംവരണ മാനദണ്ഡങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് കേരളമാണ്. പുതിയ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വന്ന സ്വകാര്യവത്‌കരണ പ്രക്രിയയിൽ പൊതു ആസ്‌തികൾ വിനിയോഗിച്ചിട്ടും നിയമ പരിരക്ഷ ഇല്ലാത്തതിനാൽ പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇതുമൂലമുണ്ടാകുന്ന സാമൂഹ്യാന്തരം പഠിക്കാനും പരിഹരിക്കാനും സാമൂഹ്യ സാമ്പത്തിക ജാതി സെൻസസിലൂടെ കഴിയും ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ ജാതി സെൻസസ് നടപ്പാക്കി സാമൂഹ്യനീതിയുടെ പക്ഷം ചേരുമ്പോഴും കേരളം ആശയവ്യക്തതയില്ലാതെ മൗനം പാലിക്കുകയാണ്. ദേശീയതലത്തിൽ കോൺഗ്രസ് ജാതി സെൻസസിനായി നിലകൊള്ളുമ്പോഴും സംസ്ഥാനത്ത് ഇക്കാര്യത്തിൽ നിലപാടില്ലാത്ത അവസ്ഥയിലാണ്
ആധുനിക ജനാധിപത്യ സമൂഹത്തിൽ പ്രതിലോമകരമായ മുദ്രാവാക്യങ്ങളുയർത്തി നടത്തിയ നാമജപ യാത്രയുടെ കേസുകൾപോലും പിൻവലിച്ച സർക്കാർ ജനങ്ങളുടെ ജീവൽ പ്രശ്നപഹാരത്തിനായി പട്ടിക വിഭാഗങ്ങൾ നടത്തിയ സമരങ്ങളുടെ പേരിലെടുത്തിട്ടുള്ള കേസുകൾ പി ൻവലിക്കാൻ തയാറാകണം. പട്ടിക വിഭാഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പരിഹാരമില്ലെങ്കിൽ യോജിച്ചുള്ള തുടർ പ്രക്ഷോദങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.