നവോത്ഥാനത്തിൽ സർക്കാർ പിന്നോട്ടുപോയി, മുന്നാക്ക സംവരണത്തിൽ തിടുക്കംകാട്ടി -പുന്നല ശ്രീകുമാർ
text_fieldsകൊല്ലം: പാർലമെൻററി രാഷ്ട്രീയത്തിലുള്ളവർ അധികാരം നിലനിർത്താൻ വ്യവസ്ഥിതിയോട് സമരസപ്പെട്ടാലും കേരള പുലയർ മഹാസഭക്ക് സാമൂഹിക വിപ്ലവത്തിനെ കൈയൊഴിയാനാകില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് 49ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൗ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രസക്തമല്ല. നവോത്ഥാന സമിതിയുടെ ഭാഗമായി തുടർന്ന് പ്രവർത്തിക്കാൻ കഴിയാതെ വന്നാലും പരിഷ്കരണ മുദ്രാവാക്യവുമായി കെ.പി.എം.എസ് മുന്നോട്ടുപോകും. മുന്നാക്ക സംവരണം നടപ്പാക്കുന്നതിൽ വ്യഗ്രത കാണിച്ച സംസ്ഥാന സർക്കാർ സ്വകാര്യ മേഖല സംവരണം നടപ്പാക്കണം. ഇതിനായി പ്രക്ഷോഭത്തിലേക്ക് നീങ്ങും. പട്ടിക വിഭാഗങ്ങളുടെ ഭൂ പ്രശ്നം അടക്കം സാമൂഹിക വിഷയങ്ങൾ നിലനിൽക്കുേമ്പാഴാണ് ശബരിമല പോലെ കാലഹരണപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത് രാഷ്ട്രീയ പാർട്ടികൾ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പുന്നല പറഞ്ഞു.
വിവിധ ജില്ലകളിൽനിന്ന് 418 പ്രതിനിധികളാണ് പെങ്കടുത്തത്. സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. ജനാർദനൻ, പി.കെ. രാജൻ, ബൈജു കലാശാല, പി.വി. ബാബു, സാബു കാരിശേരി, എൻ. ബിജു, എ. സനീഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.