17ാം വട്ടവും അവരെത്തി; പുണ്യവേലിന്‍റെ കട കാലിയാക്കി മടങ്ങി
text_fieldsഅടിമാലി: മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിലെ പലചരക്ക് കടതേടി കാട്ടാനക്കൂട്ടം എത്തിയത് 17തവണ. ഒരോതവണയും അരിയും ഗോതമ്പും അടക്കം പലചരക്ക് സാധനങ്ങൾ അകത്താക്കി കാട്ടാനകൾ മടങ്ങുമ്പോൾ കടയുടമ പുണ്യവേലിന് നഷ്ടമാകുന്നത് ആയിരങ്ങൾ.
ബുധനാഴ്ച പുലർച്ച മൂന്ന് കാട്ടാനകളാണ് എത്തിയത്. കടയുടെ മുൻഭാഗം തകർത്താണ് സാധനങ്ങൾ അകത്താക്കുന്നത്. ഒച്ചവെച്ചാലോ പടക്കംപൊട്ടിച്ചാലോ പിന്തിരിയില്ല. കട കാലിയാക്കുന്നതാണ് കണക്ക്.
ഒരാഴ്ചക്കിടെ രണ്ടുതവണ കട തകർത്തു. ഓരോ തവണയും ആനകൾ വന്ന് നാശം വിതക്കുമ്പോൾ പുണ്യവേൽ സഹായത്തിനായി വനംവകുപ്പിനെ സമീപിക്കും.എന്നാൽ, നഷ്ടപരിഹാരമായി ഒന്നും ലഭിക്കാറില്ല. കടംവാങ്ങിയാണ് സാധനങ്ങൾ വീണ്ടും എടുക്കുന്നത്.
മൂന്നാർ മാട്ടുപ്പെട്ടിയിൽ പടയപ്പ എന്ന ആനയാണ് വ്യാപാര സ്ഥാപനങ്ങളിൽ കയറുന്നത്. ശാന്തൻപാറയിൽ അരിക്കൊമ്പനും ചക്കക്കൊമ്പനും നാട്ടുകാർക്ക് ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.