മനഃശുദ്ധി ആർജിക്കണം വ്രതം സാർഥമാകാൻ
text_fieldsദേഹേച്ഛയെ ആരാധ്യനാക്കുന്നവനെ താങ്കൾ കണ്ടിരുന്നോ? ത്രികാലജ്ഞാനിയായ അല്ലാഹു അവനെ വഴിതെറ്റിച്ചു. അവെൻറ ഹൃദയത്തിലും കാതിലും മുദ്രെവച്ചു. അവെൻറ നയനങ്ങൾ ആവൃതമാക്കിെവച്ചു (ഖുർആൻ 45:23). ആസക്തികൾക്കു പിന്നാലെയുള്ള മനുഷ്യെൻറ ജീവിതപ്രയാണം അപഥ സഞ്ചാരിയും അധർമകാരിയുമായി മാറ്റുന്നുവെന്നാണ് ഖുർആൻ പരാമർശിച്ചത്. ഇച്ഛയുടെ തടവറയിൽനിന്ന് മോചിതനാകാത്ത മനുഷ്യന് ഔന്നത്യങ്ങൾ നേടാനാകില്ല. ശങ്കരാചാര്യർ ഇതേ ആശയം ‘വിവേകചൂഢാമണി’യിൽ ഉദ്ധരിക്കുന്നത് കാണാം. വിഷയാസക്തനായ മനുഷ്യെൻറ മനസ്സിനെ ശുദ്ധീകരിക്കുക എന്നതാണ് വ്രതാനുഷ്ഠാനത്തിലെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്.
വിശ്വദാർശനിക പണ്ഡിതനായ ഇമാം ഗസ്സാലി വ്രതാനുഷ്ഠാനത്തിെൻറ അകംപൊരുൾ വിശദീകരിച്ചിട്ടുണ്ട്. നോമ്പിെൻറ കേവല കർമശാസ്ത്രം മാത്രം അവലംബിക്കുന്ന രീതിയാണ് ആദ്യത്തേത്. രണ്ടാമത്തേത് കൂടുതൽ േശ്രഷ്ഠമാണ്. സാമാന്യമായി കണ്ണും കാതും മറ്റു ശരീരാവയവങ്ങളും മുഴുവൻ കാമങ്ങളിൽനിന്ന് മുക്തമായി നിൽക്കുന്നതാണത്. മൂന്നാമത്തേത് ഏറ്റവും ഉൽകൃഷ്ടമായ വിതാനമാണ്. മനസ്സിനെ മഥിക്കുന്ന സർവവിഷയാസക്തികളിൽനിന്ന് മനസ്സിനെ ശുദ്ധീകരിച്ച് ദൈവസ്മരണയിൽ മാത്രമായി വ്യാപരിക്കുന്ന ആത്മസായൂജ്യത്തിെൻറ ഉച്ചസ്ഥായിയായ ഭാവമാണത്. ഓളങ്ങളടങ്ങിയ മനസ്സിെൻറ ആഴപ്പരപ്പിൽ ദൈവസ്മരണയുടെ സംഗീതം മാത്രം. അവാച്യ മധുരമായ ഈ അനുഭവ സാകല്യമാണ് വ്രതാനുഷ്ഠാനത്തിെൻറ ഏറ്റവും േശ്രഷ്ഠഭാവമായി, േശ്രഷ്ഠ നോമ്പായി മാറുന്നത്. ആ തലത്തിലേക്ക് മനസ്സിനെ എത്തിക്കാനാവണമെങ്കിൽ ശരീരാവയവങ്ങളിൽ വ്രതം സ്വാധീനം ചെലുത്തണം. കണ്ണും കാതും ഖൽബും ഒരേ സ്മരണയിൽ വിലയം പ്രാപിക്കണം. സ്രഷ്ടാവിെൻറ സ്മരണയാൽ ചിദാകാശം ചൈതന്യവത്താകുമ്പോഴാണ് വ്രതാനുഷ്ഠാനം ലക്ഷ്യം നേടുകയെന്നാണ് ഇമാം ഗസ്സാലി സമർഥിക്കുന്നത്.
![Muhammad-Faizy-Onampilly Muhammad-Faizy-Onampilly](https://www.madhyamam.com/sites/default/files/Muhammad-Faizy-Onampilly.jpg)
ആചാരപരതക്കപ്പുറത്താണ് വ്രതത്തിെൻറ ഉള്ളടക്കം. ആരാധനകളിൽ പോലും പ്രകടനപരതയെ ഇസ്ലാം അനുവദിക്കാത്തത് അതുകൊണ്ടാണ്. സംസ്കാരമില്ലാത്തവെൻറ നമസ്കാരത്തിന് സർവനാശവുമെന്ന് അല്ലാഹു പറയുന്നു. വിദ്വേഷ വിചാരങ്ങളിൽനിന്ന് മുക്തമാകാത്ത മനുഷ്യെൻറ നമസ്കാരത്തെയാണ് നരകത്തിലേക്കുള്ള നമസ്കാരമെന്ന് ഖുർആൻ വിശേഷിപ്പിച്ചത്. ദേഹാസക്തിയെ വിജയിച്ച മനസ്സിന് മാത്രമേ ജീവിതപ്രതിസന്ധികളെ നേരിടാനാകൂ. പ്രാചീന ഇസ്രായേലി സമൂഹത്തിൽ ഗോലിയാത്തിെൻറ അധികാര ശക്തിയെ ജയിക്കാൻ അല്ലാഹു ത്വാലൂത്ത് എന്ന നായകനെ നിയോഗിച്ചു.
ദാവൂദ് പ്രവാചകനടക്കം ഇസ്രായേൽ ജനതയുടെ സൈന്യം ഗോലിയാത്തിനെ നേരിടാനുള്ള യാത്രയിലാണ്. മരുക്കാടുകളിലൂടെയുള്ള ആ യാത്ര ജോർഡൻ നദിയുടെ തീരത്തെത്തി. ചുട്ടുപഴുത്ത മണൽക്കാടുകൾ താണ്ടിവന്ന ആ യാത്രാ സംഘത്തിന് നദീ പുളിനങ്ങൾ ഒരു മൃതസഞ്ജീവനിപോലെ ആഹ്ലാദകരമായ കാഴ്ചയായി. ദാഹത്താൽ അവശരായ സംഘാംഗങ്ങളോട് ഈ നദി അല്ലാഹുവിെൻറ പരീക്ഷണമാണെന്ന് പറയുകയാണ് ആ ജനതയുടെ നായകൻ. യാത്രാക്ലേശത്തിൽ ദാഹിച്ചുവലഞ്ഞവർക്ക് ജലപാനം ആകാം. പക്ഷേ, ഒന്നോ, രണ്ടോ കൈക്കുമ്പിൾ മാത്രം. അതിനപ്പുറം പാടില്ല. ആ സംഘത്തിലെ ന്യൂനപക്ഷമൊഴിച്ചുള്ളവർ ജലപാനം മതിയാവോളം നടത്തി.
ആ സംഘത്തിലെ മിതശീലമുള്ളവരെ മാത്രമേ ത്വാലൂത്ത് യുദ്ധത്തിനായി കൊണ്ടുപോകുന്നുള്ളൂ. നദീജലമെന്ന ഭോഗതൃഷ്ണയിൽ കാലുതട്ടി വീണവരെ വഴിയിൽ ഉപേക്ഷിച്ച് ആ ചെറുസൈന്യം ഗോലിയാത്തിെൻറ വൻസൈന്യത്തിനെതിരിൽ വൻ വിജയം നേടി. വികാരങ്ങളെ ജയിക്കാത്തവന് വലിയ ജീവിതദൗത്യങ്ങൾ ഏറ്റെടുക്കാനാകില്ലെന്നതാണ് ഇതിലെ പാഠം. കേവലം ബുദ്ധിയുടെ വൈഭവം മാത്രം പോരാ. ആസക്തികളെ ജയിച്ച് വികാരവേശങ്ങളെ നിയന്ത്രിക്കുന്ന മനസ്സാണ് എന്തിനെയും ജയിക്കുന്നത്. ഇരുലോക വിജയത്തിനും മനസ്സ് തന്നെയാണ് വേണ്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.