പശ്ചാത്താപത്തിലൂടെ വിശുദ്ധിയിലേക്ക്
text_fieldsസഹാബിപ്രമുഖനായ ഇബ്നു മസ്ഉൗദ് ഒരിക്കൽ കൂഫാ പട്ടണത്തിലൂടെ നടന്നുപോവുകയായിരുന്നു. അൽപദൂരം ചെന്നപ്പോൾ നാട്ടിലെ ചില ചെറുപ്പക്കാർ ഒരുമിച്ചുകൂടിയ ഒരു സദസ്സ് കാണാനിടയായി. കുപ്രസിദ്ധ റൗഡി സാദാൻ എന്ന കവിയാണ് സദസ്സിന് നേതൃത്വം നൽകുന്നത്. സാദാൻ ഭംഗിയായി ഗാനമാലപിക്കുന്നു. ഇതുകേട്ട് കൂടെയുള്ളവരെല്ലാം മദ്യപിച്ച് ആർത്ത് അട്ടഹസിക്കുന്നു. ചിലർ ഡാൻസ് ചെയ്യുന്നു. ചിലർ കുഴൽ വിളിക്കുന്നു. ആകെക്കൂടി ബഹളമയമായ അന്തരീക്ഷം. ദുഃഖത്തോടെ അൽപനേരം ഇബ്നു മസ്ഉൗദ് ഇത് നോക്കിനിന്നു.
എന്നിട്ടു പറഞ്ഞു ‘‘എന്തൊരു സ്വരമാധുരിയാണ് സാദാേൻറത്. ഇതുകൊണ്ട് ഖുർആൻ പാരായണം ചെയ്താൽ എത്ര നന്നായിരുന്നു’’. ഇതുപറഞ്ഞ് ഇബ്നു മസ്ഉൗദ് അവിടെനിന്നിറങ്ങി. അപ്പോഴേക്കും സാദാൻ കൂട്ടുകാരോട് ചോദിച്ചു. ആരാണിപ്പോൾ ഇവിടെ വന്നത്? അവർ പറഞ്ഞു: അത് പ്രവാചകെൻറ അനുചരനായ ഇബ്നു മസ്ഉൗദാണ്. എന്താണദ്ദേഹം ഇവിടെവന്ന് പറഞ്ഞത്? വഴിമധ്യേ ശബ്ദകോലാഹലം കേട്ട് കയറിയതാണ്. സാദാെൻറ ശബ്ദം എത്ര മനോഹരമാണ്. അതുകൊണ്ടവൻ ഖുർആൻ പാരായണം ചെയ്താൽ എത്ര നന്നായിരുന്നുവെന്നാണ് പറഞ്ഞത്. സാദാെൻറ ഹൃദയത്തിൽ അല്ലാഹുവിനെക്കുറിച്ച് ഭയമുണ്ടായത് വളരെ പെെട്ടന്നായിരുന്നു. അദ്ദേഹം മനോഗതം നടത്തി. പടച്ചവനേ, എത്രകാലമായി ഞാൻ നിെൻറ കൽപനകൾ ധിക്കരിക്കുന്നു. അദ്ദേഹം ഭയംകൊണ്ട് വിറക്കാൻ തുടങ്ങി. തെൻറ കൈയിലുണ്ടായിരുന്ന സംഗീതോപകരണം തല്ലിത്തകർത്ത് ഇബ്നു മസ്ഉൗദിെൻറ പിന്നാലെ ഓടി. എന്നിട്ട് ചോദിച്ചു. ‘‘ഇബ്നു മസ്ഉൗദ്, എെൻറ പശ്ചാത്താപം സ്വീകരിക്കുമോ?’’. ഇബ്നു മസ്ഉൗദ് മറുപടി നൽകി, ‘‘തീർച്ചയായും. തെറ്റുകളിൽനിന്നെല്ലാം രക്ഷപ്പെട്ട് അല്ലാഹുവിലേക്ക് മടങ്ങിയവനെ അവൻ ഇഷ്ടപ്പെടും. സാദാൻ പിന്നീട് ഇബ്നു മസ്ഉൗദിെൻറ ആത്മസുഹൃത്തും ശിഷ്യനുമായി മാറി.
ആധുനികയുഗത്തിലും ഇത്തരത്തിലുള്ള തിരിച്ചുനടത്തങ്ങൾ കാണാവുന്നതാണ്. കാറ്റ് സ്റ്റീവൻസ് എന്ന പോപ് സംഗീതജ്ഞനാണ് പിന്നീട് യൂസുഫുൽ ഇസ്ലാമായി മാറിയത്. തികഞ്ഞ അരാജകത്വത്തിലും അധാർമികതയിലും ജീവിച്ച സ്റ്റീവൻസ് ഒരുഘട്ടത്തിൽ ക്ഷയരോഗത്തോട് മല്ലടിച്ച് മരണത്തിെൻറ വക്കിലായിരുന്നു. ആ മരണക്കിടക്കയിൽ കിടന്നുകൊണ്ടാണ് പ്രപഞ്ചനാഥനായ അല്ലാഹുവിലേക്കും മരണാനന്തര ചിന്തയിലേക്കും എത്തിപ്പെടുന്നത്. പശ്ചാത്താപം നമ്മുടെ ജീവിതത്തിെൻറ ഭാഗമാകണം.
അല്ലാഹു പറയുന്നു: സത്യവിശ്വാസികേള, നിങ്ങളെല്ലാവരും അല്ലാഹുവിലേക്കു ഖേദിച്ച് മടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം. (വിശുദ്ധ ഖുർആൻ 24:31). ‘‘സത്യവിശ്വാസികേള, നിങ്ങൾ അല്ലാഹുവിലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക’’ (ഖുർആൻ 66:08). അടിമ തന്നിലേക്ക് തിരിച്ചുവരുമ്പോൾ അല്ലാഹു ഏറെ സന്തുഷ്ടനാണ്. അല്ലാഹു പറയുന്നു: ‘‘തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു’’ (ഖുർആൻ 2:222). പ്രവാചകൻ ആ സന്തോഷത്തെ ഉപമിച്ചതിപ്രകാരമാണ്. യാത്രാമധ്യേ മരുഭൂമിയിൽെവച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാൾക്ക് നഷ്ടപ്പെട്ടു. തിരഞ്ഞുപിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷച്ചുവട്ടിലിരിക്കുമ്പോഴതാ ഒട്ടകം അവെൻറ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.
മൂക്കുകയർ പിടിച്ച് അതിരറ്റ സന്തോഷത്താൽ അവൻ പറഞ്ഞുപോയി: ‘‘അല്ലാഹുവേ! നീ എെൻറ ദാസനും ഞാൻ നിെൻറ നാഥനുമാണ്. സന്തോഷാധിക്യത്താൽ അദ്ദേഹം മാറിപ്പറഞ്ഞു. അദ്ദേഹത്തിെൻറ സന്തോഷെത്തക്കാൾ ഉപരിയായി തെൻറ ദാസെൻറ പശ്ചാത്താപത്തിൽ സന്തോഷിക്കുന്നവനാണ് അല്ലാഹു. പശ്ചാത്താപം സ്വീകരിക്കാൻ നാല് നിബന്ധനകൾ പൂർത്തീകരിക്കപ്പെടേണ്ടതുണ്ട്. ഒന്ന്: പാപത്തിൽനിന്ന് പിന്മാറുക. രണ്ട്: ചെയ്തുപോയതിൽ ഖേദിക്കുക. മൂന്ന്: ഇനിയൊരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. നാല്: മനുഷ്യരോട് ബന്ധപ്പെട്ട ബാധ്യതകളാണെങ്കിൽ അത് കൊടുത്തുവീട്ടുകയോ അതിക്രമങ്ങളാണെങ്കിൽ വിട്ടുവീഴ്ച നേടുകയോ വേണം. ഏഷണിയോ പരദൂഷണമോ ആണെങ്കിൽ പൊരുത്തം വാങ്ങുക.
പശ്ചാത്താപം പ്രപഞ്ചനാഥനായ അല്ലാഹുവിലേക്കുള്ള തീർഥയാത്രയാണ്. പരിശുദ്ധ റമദാനിൽ ഈ യാത്ര കൂടുതൽ എളുപ്പമാകും. കാരണം, മനുഷ്യെൻറ മനസ്സിൽ പ്രലോഭനങ്ങൾ സൃഷ്ടിക്കുന്ന പിശാചുക്കൾ ബന്ധനസ്ഥരാണല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.