പു.ക.സ സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കം
text_fieldsകണ്ണൂർ: പുരോഗമന കലാസാഹിത്യ സംഘം 13ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ ഉജ്ജ്വല തുടക്കം. ഇ.കെ. നായനാർ അക്കാദമിയിൽ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡൻറുമായ കെ. സച്ചിദാനന്ദൻ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഷാജി എൻ. കരുൺ അധ്യക്ഷതവഹിച്ചു.
സംസ്ഥാനതല സാഹിത്യ മത്സര വിജയികൾക്ക് ടി. പത്മനാഭനും എം. മുകുന്ദനും സമ്മാനം നൽകി. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ഡോ. സുനിൽ പി. ഇളയിടം, തമിഴ് എഴുത്തുകാരൻ ആതവൻ ദീക്ഷണ്യ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.വി. സുമേഷ് എം.എൽ.എ സ്വാഗതവും കൺവീനർ നാരായണൻ കാവുമ്പായി നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി രാവിലെ സംസ്ഥാന പ്രസിഡൻറ് ഷാജി എൻ. കരുൺ പതാക ഉയർത്തി. സംസ്ഥാനത്തെ 3000 യൂനിറ്റുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സൗഹാർദ പ്രതിനിധികളും ഉൾപ്പെടെ 650ഓളം എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്. സമ്മേളനം ബുധനാഴ്ച വൈകീട്ട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.