Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:24 AM IST Updated On
date_range 11 Nov 2017 5:24 AM ISTപുഷ്പഗിരി ഫാർമസി കോളജിൽ വിദ്യാർഥികളുടെ ആത്മഹത്യ ശ്രമം; അധികൃതരുടെ മാനസികപീഡനമെന്ന് പരാതി
text_fieldsbookmark_border
തിരുവല്ല: പുഷ്പഗിരി ഫാർമസി മെഡിക്കൽ കോളജ് ഫാർമസി വിദ്യാർഥി കൈയിലെ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു വിദ്യാർഥികൾ കോളജിെൻറ അഞ്ചാം നിലയിൽ കയറി ആത്മഹത്യഭീഷണി മുഴക്കി. വെള്ളിയാഴ്ച രാവിലെ 11ഒാടെ പെരുന്തുരുത്തി മെഡിസിറ്റിയിലായിരുന്നു സംഭവം.പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്നു, ഇേൻറണൽ മാർക്ക് അകാരണമായി കുറച്ചു, കോളജിൽ രാഷ്ട്രീയമായി സംഘടിക്കാൻ അവസരമില്ല തുടങ്ങിയവയാണ് വിദ്യാർഥികൾ ഉയർത്തുന്ന പരാതി.
ഫാർമസി കോളജിലെ രണ്ടാം വർഷ ഫാർമസി വിദ്യാർഥി കൊല്ലം കടക്കൽ കൊള്ളിപ്പച്ചയിൽ ഹാറൂൺ യൂസഫാണ് (21) ഞരമ്പ് മുറിച്ചത്. കോട്ടയം ചിറക്കടവ് തെക്കേടത്ത് കവലയിൽ വയലിൽ വീട്ടിൽ നിഖിൽ ശങ്കർ (21), കൊല്ലം ചന്ദനത്തോപ്പ് ചിത്തിര വീട്ടിൽ അതുൽ കെ. ജോൺ (21)എന്നിവരാണ് കോളജ് കെട്ടിടത്തിനുമുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയത്.
അഞ്ചംഗസമിതിയെ നിയോഗിച്ച് വിഷയം അന്വേഷിക്കുകയും ആവശ്യമെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പ്രതികാരനടപടി ഉണ്ടാകില്ലെന്നും അധികൃതർ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് വിദ്യാർഥികൾ താഴെയിറങ്ങിയത്. കോളജിലെ ശൗചാലയത്തിൽ വെച്ച് ഇടതുകൈത്തണ്ടയിലെ ഞരമ്പുമുറിച്ച ഹാറൂണിനെ കോളജ് അധികൃതർ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സനൽകി. തുടർന്നാണ് ഉച്ചക്ക് 12ന് സഹവിദ്യാർഥികൾ കോളജിെൻറ അഞ്ചാംനില കെട്ടിടത്തിനുമുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയത്.
തിരുവല്ല ഫയർ ഫോഴ്സും ഡിവൈ.എസ്.പി ആർ.ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി വിദ്യാർഥികളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം ഫലമുണ്ടായില്ല. തുടർന്ന് എസ്.എഫ്.ഐയും യുവജന സംഘടന പ്രതിനിധികളും കോളജ് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് അന്വേഷണ തീരുമാനം വന്നത്.എന്നാൽ, കോളജിൽ വിദ്യാർഥികൾ ആരോപിക്കുന്ന പ്രശ്നങ്ങൾ ഇതുവരെ ഇല്ലെന്നും ആരും പരാതി അറിയിച്ചിട്ടില്ലെന്നും സി.ഇ.ഒ ഫാ.ഷാജി മാത്യൂസ് വാഴയിൽ അറിയിച്ചു. അധ്യാപകർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ചമുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് റോബിൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story