സഹോദരന് കുറച്ചു കാലമായി മറ്റു സഹോദരങ്ങളുമായി ബന്ധമില്ല -ജ്യേഷ്ഠൻ ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് പുഷ്പൻ
text_fieldsകണ്ണൂർ: 'ശശിയേട്ടൻ ജ്യേഷ്ഠനാണ്. എന്നാൽ, സഹോദരങ്ങളുമായോ സഹോദരിമാരുമായോ കുറച്ചുകാലമായി ബന്ധമൊന്നുമില്ല'. ജ്യേഷ്ഠൻ ശശിധരൻ ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് കൂത്തുപറമ്പ് വെടിവെപ്പിെല ജീവിക്കുന്ന രക്തസാക്ഷി പുഷ്പെൻറ പ്രതികരണം.
'സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ തർക്കം ഉണ്ടാക്കിയിരുന്നു. ഇത് അദ്ദേഹത്തിെൻറ മകൻ ഷിബിൽ അടക്കം എതിർത്തു. ഇതിനെതുടർന്ന് മകെൻറയും സഹോദരങ്ങളായ രാജെൻറയും പ്രകാശെൻറയും പേരിൽ ചൊക്ലി പൊലീസിൽ ശശിധരൻ പരാതി നൽകി. മുച്ചീട്ടുകളിയും മദ്യപാനവും പതിവായിരുന്നു. മുച്ചീട്ടുകളിക്കായി രണ്ടുസ്ഥലം വിൽക്കേണ്ടിവന്നു. പണം ഇല്ലെങ്കിൽ പെെട്ടന്ന് വിഭ്രാന്തിയുണ്ടാകാറുണ്ട്.
രണ്ടു വൃക്കയും തകരാറിലായ അദ്ദേഹം ഷുഗർ രോഗിയുമാണ്. ഹൃദയത്തിനും പാൻക്രിയാസിനും അസുഖമുണ്ട്. ഇൗ സാഹചര്യത്തിൽ എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം പ്രാദേശിക ബി.ജെ.പി നേതാക്കൾക്കായിരിക്കും. പുഷ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.