പുസ്തകമിത്രം പുരസ്കാരം ടി.എന്‍. പ്രതാപന് എം.പിക്ക്
text_fieldsകോഴിക്കോട്: സദ്ഭാവന ബുക്സ് ഏര്‍പ്പെടുത്തിയ പ്രഥമ പുസ്തകമിത്രം പുരസ്കാരത്തിന് തൃശൂര്‍ എം.പി ടി.എന്‍. പ്രതാപന് അര്‍ഹനായി. ലക്ഷം രൂപയും ലക്ഷം രൂപ മുഖവിലയുള്ള 1000 പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സദ്ഭാവന ബുക്സിന്റെ വായനമാസാചരണത്തിന്റെ സമാപനമായ ജൂലൈ 18ന് തൃശൂരിൽ പുരസ്കാരം സമ്മാനിക്കും. സാഹിത്യകാരന് യു.കെ. കുമാരന്, കവി പി.പി. ശ്രീധരനുണ്ണി, ഹരിതം ബുക്സ് എഡിറ്റര്‍ പ്രതാപന് തായാട്ട്, യുവ എഴുത്തുകാരി ട്രീസ അനില്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പരിപാടികളിൽ ഉപഹാരമായി പുസ്തകം മാത്രം സ്വീകരിച്ച് പൊതുസമൂഹത്തിന് മാതൃകയാവുന്നത് പരിഗണിച്ചാണ് ടി.എന്‍. പ്രതാപന് പുരസ്കാരം നൽകാന് ജൂറി തീരുമാനിച്ചത്. എം.പിയായതിനുശേഷം ഒന്നരക്കോടി രൂപയിലധികം വിലവരുന്ന 1,26,000 പുസ്തകങ്ങള്‍ ടി.എന്‍. പ്രതാപന് ഇന്ത്യയിലും വിദേശങ്ങളില്‍നിന്നുമായി സ്വീകരിക്കുകയും ഈ പുസ്തകങ്ങള്‍ കേരളത്തിലെ സ്കൂള്‍, കോളജ്, പൊതു വായനശാലകള്‍ക്കായി നല്കിവരുകയുമാണ്. വാര്‍ത്തസമ്മേളനത്തില്‍ കവിയും ജൂറി അംഗവുമായ പി.പി. ശ്രീധരനുണ്ണി, സദ്ഭാവന ബുക്സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി, മോഹനന് പുതിയോട്ടില്‍, ട്രീസ അനില്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.