വാഹന രജിസ്ട്രേഷൻ തട്ടിപ്പ്: അമലക്കും ഫഹദിനുമെതിരായ കേസ് ഒഴിവാക്കും
text_fieldsതിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ തട്ടിപ്പിൽ ചലച്ചിത്രതാരങ്ങളായ അമലാ പോളിനും ഫ ഹദ് ഫാസിലിനുമെതിരായ കേസ് അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. സുരേഷ് േഗാപി എം.പിക്കെതിരായ കേസ് തുടരും. അമലപോളിനെതിരെ കുറ്റം നിലനിൽക്കുന്നതാ ണെങ്കിലും പുതുച്ചേരി സർക്കാറാണ് നടപടിയെടുക്കേണ്ടത്.
ഫഹദ് ആകെട്ട നികുതി അട യ്ക്കുകയും ചെയ്തു. എന്നാൽ, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നിവയാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വ്യാജ രേഖകൾ ഉപയോഗിച്ചാണ് അമല പോൾ വാഹനം രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതുച്ചേരി തിലാസപ്പെട്ടിൽ വാടകക്ക് താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമല കാർ രജിസ്റ്റർ ചെയ്തത്. 1.12 കോടി വില വരുന്ന എസ് ക്ലാസ് ബെൻസ് കേരളത്തില്‍ രജിസ്റ്റർ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടിവരുമായിരുന്നു. നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗതവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
നികുതി സംബന്ധമായ കാര്യങ്ങൾ അറിയില്ലായിരുന്നെന്നും ഡീലർമാരാണ് കാറുകൾ രജിസ്റ്റർ ചെയ്ത് ഇവിടെയെത്തിച്ചതെന്നും ഫഹദ് 2017 ൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. 19 ലക്ഷം രൂപ നികുതിയടച്ച് സർക്കാറിനുണ്ടായ നഷ്ടം നികത്തിയെന്ന് ഫഹദിെൻറ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു.
ആ സാഹചര്യത്തിലാണ് ഫഹദിനെതിരായ നടപടികൾ അവസാനിപ്പിക്കുന്നത്. എന്നാൽ, സുരേഷ്ഗോപി കൊച്ചിയിൽനിന്ന് കാറുകൾ വാങ്ങി പുതുച്ചേരിയിൽ വ്യാജേമൽവിലാസമുണ്ടാക്കി രജിസ്ട്രേഷൻ നടത്തിയെന്നാണ് ൈക്രംബ്രാഞ്ചിെൻറ കണ്ടെത്തൽ. ആ സാഹചര്യത്തിലാണ് നടപടി തുടരാനുള്ള തീരുമാനം.
വ്യാജ രജിസ്ട്രേഷൻ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.