പുതുജീവൻ ട്രസ്റ്റിൽ എട്ടുവര്‍ഷത്തിനിടെ മരിച്ചത് മുപ്പതിലധികം അന്തേവാസികൾ
text_fieldsചങ്ങനാശ്ശേരി: ദുരൂഹമരണങ്ങൾ നടന്ന തൃക്കൊടിത്താനം കോട്ടമുറി പുതുജീവൻ ട്രസ്റ്റിൽ എട്ടു വര്‍ഷത്തിനിടെ മുപ്പതിലധികം അന്തേവാസികൾ മരിച്ചതായി കണ്ടെത്തൽ. കോട്ടയം അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ഞായറാഴ്ച സ്ഥാപനത്തിൽ നടത്തിയ തെളിവെടുപ്പിലാണ് കൂടുതൽ മരണവിവരങ്ങൾ പുറത്തായത്. 2012 മുതലുള്ള രജിസ്റ്റർ പരിശോധിച്ചതിൽനിന്നാണ് ഇത്രയും മരണങ്ങൾ നടന്നതായി കണ്ടെത്തിയതെന്ന് എ.ഡി.എം അനിൽ ഉമ്മൻ പറഞ്ഞു.
ഇതിൽ ആത്മഹത്യകളും ഉൾപ്പെടാം. സമഗ്ര അന്വേഷണം ഉണ്ടാകും. ട്രസ്റ്റിെൻറ ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ട്. നിലവിൽ സ്ഥാപനത്തിെൻറ പ്രവർത്തനം ഹൈകോടതിയിലെ കേസുകളുടെ പിൻബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പുതുജീവൻ ട്രസ്റ്റിെൻറ മാനസിക, ഡീ അഡിക്ഷൻ കേന്ദ്രത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ദുരൂഹസാഹചര്യത്തിൽ മൂന്ന് അന്തേവാസികൾ മരിച്ചത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയതോടെ എ.ഡി.എമ്മിനെ അേന്വഷണത്തിനായി കോട്ടയം ജില്ല കലക്ടർ പി.കെ. സുധീർ ബാബു ചുമതലപ്പെടുത്തുകയായിരുന്നു.
ആശുപത്രിയിലെത്തിയ എ.ഡി.എം ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ചികിത്സയിലുള്ള രോഗികളുടെയും മൊഴിയെടുത്തു. നാട്ടുകാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
ആശുപത്രി റെക്കോഡുകൾക്കൊപ്പം മലിനീകരണം, മാലിന്യസംസ്കരണം എന്നിവയും പരിശോധിച്ചു. പരിശോധന റിപ്പോര്‍ട്ട് തിങ്കളാഴ്ച ഉച്ചയോടെ ജില്ല കലക്ടര്‍ക്ക് കൈമാറുമെന്ന് എ.ഡി.എം പറഞ്ഞു. അതിനിടെ, സമാന രോഗലക്ഷണങ്ങൾ കാട്ടിയ മറ്റൊരു അന്തേവാസിയെക്കൂടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആറുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈയത്തിെൻറ അളവ് കൂടുതൽ കണ്ടെത്തിയ സാഹചര്യത്തിൽ, നിലവിൽ രോഗികൾക്ക് ഈ മരുന്ന ്നൽകുന്നത് നിർത്തിവെക്കാൻ സ്ഥാപന അധികൃതർക്ക് ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ് നിർദേശം നൽകി. രോഗബാധിതരായവരും മരണപ്പെട്ടവരുള്‍പ്പെടെ 10 പേര്‍ക്കും കഴിഞ്ഞ ഒരാഴ്ചയായി പുതുതായി വന്ന ബാച്ച് നമ്പരില്‍പെട്ട മരുന്നാണ് നല്‍കിയിരുന്നതെന്ന് ഡി.എം.ഒ പറഞ്ഞു.
ഇൗ ബാച്ചിൽപെട്ട മരുന്ന് നൽകുന്നത് നിർത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധന ഫലത്തിലും വൈറസ് ബാധയില്ലെന്ന് കെണ്ടത്തിയിട്ടുണ്ട്. അതേസമയം, രാസപരിശോധനക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് അയച്ച സാംപിളുകളുടെ റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂെവന്നും ഡി.എം.ഒ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ ഇവര്‍ക്ക് ന്യുമോണിയ ബാധിച്ചതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.