പുതുക്കാട്: ഇരു മുന്നണികളുടെയും വീറുറ്റ പോരാട്ട ഭൂമിക
text_fieldsആമ്പല്ലൂർ: ജില്ലയിലെ മലബാര്‍ എന്നറിയപ്പെടുന്ന പാലപ്പിള്ളി തോട്ടംമേഖലയും വിനോദസഞ്ചാര കേന്ദ്രമായ ചിമ്മിനിയും ഉള്‍പ്പെടുന്ന പുതുക്കാട് മണ്ഡലത്തിന് ഇരുമുന്നണികളോടും സമദൂര നയമാണ് ചരിത്രം. ജൈവകൃഷിയുടെ ഈറ്റില്ലമായ മണ്ഡലം പല പ്രമുഖരെയും വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്തിട്ടുണ്ട്.
പ്രധാന ജീവിതോപാധി കൃഷിയും കളിമണ്‍ വ്യവസായവും തോട്ടം മേഖലയുമാണ്. മണ്ഡലത്തിെൻറ പൂര്‍വകാല ചരിത്രം വീറുറ്റതാണ്. മുന്‍ മുഖ്യമന്ത്രി സി. അച്യുതമോനോനും മുന്‍ മന്ത്രിമാരായ കെ.പി. വിശ്വനാഥനും ലോനപ്പന് നമ്പാടനും ഉള്‍പ്പെടെ പ്രമുഖരുടെ വിജയംകൊണ്ട് ശ്രദ്ധേയമായ കൊടകരയാണ് മണ്ഡലം പുനര്‍നിര്‍ണയത്തിലൂടെ പുതുക്കാടായത്. പഴയ കൊടകര മണ്ഡലം നിലവിൽ വരന്തരപ്പിള്ളി, അളഗപ്പ നഗര്‍, പുതുക്കാട്, നെന്മണിക്കര, പറപ്പൂക്കര, മറ്റത്തൂര്‍, തൃക്കൂര്, വല്ലച്ചിറ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് പുതുക്കാട് മണ്ഡലമാക്കിയത്.
നേരേത്ത ഒപ്പമുണ്ടായിരുന്ന െകാടകര പഞ്ചായത്ത് ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെട്ടപ്പോൾ വല്ലച്ചിറ പഞ്ചായത്തും പറപ്പൂക്കരയും ഉൾച്ചേർന്നു. നേരേത്ത ഇടത്-വലതു മുന്നണികളെ മാറി മാറി പരീക്ഷിച്ചെങ്കിൽ കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പിലും പുതുക്കാട് ഇടതിനൊപ്പം കൂടി. നിലവില്‍ മന്ത്രിയായ സി. രവീന്ദ്രനാഥാണ് ഹാട്രിക് വിജയവുമായി മണ്ഡലത്തെ ചുവപ്പണിയിച്ചത്. 1950, 60 കാലത്ത് ചാലക്കുടി ദ്വയാംഗ മണ്ഡലത്തിെൻറ ഭാഗമായിരുന്നു. മണ്ഡലം രൂപവത്കൃതമായ 1965ല്‍ സി.പി.ഐയിലെ പി.എസ്. നമ്പൂതിരിയെ വിജയിപ്പിച്ചതില്നിന്നാണ് ഇപ്പോഴത്തെ പുതുക്കാടിെൻറ ചരിത്രം തുടങ്ങുന്നത്.
1965ല്‍ കോണ്‍ഗ്രസിലെ സി.ജി. ജനാര്‍ദനനെ തോല്പിച്ച സി.പി.ഐയിലെ പി.എസ്. നമ്പൂതിരിക്ക് നിയമസഭ ചേരാത്തതിനാല്‍ എം.എല്‍.എ ആവാനാകാതിരുന്ന ചരിത്രകൗതുകം മണ്ഡലത്തിനുണ്ട്. 1967ലും പി.എസ്. നമ്പൂതിരിക്കായിരുന്നു ജയം. അന്ന് തോറ്റത് കോണ്‍ഗ്രസിലെ പി.ആര്. കൃഷ്ണന്. 70ല്‍ സി. അച്യുതമേനോനുവേണ്ടി നമ്പൂതിരി സ്ഥാനമൊഴിഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എന്‍.വി. ശ്രീധരനെ പരാജയപ്പെടുത്തി അച്യുതമേനോന് സഭയിലെത്തി. 77ല്‍ ഭാരതീയ ലോക്ദളിെൻറ ടി.പി. സീതാരാമനെ തോല്പിച്ച് കേരള കോണ്‍ഗ്രസിലെ ലോനപ്പന് നമ്പാടനെ നിയമസഭയിലേക്കയച്ചു. 80ലും നമ്പാടന് തന്നെ. 82ല്‍ മാണി ഗ്രൂപ്പിന് അടിതെറ്റി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ച ഐ.എന്‍.സി.എസ് സ്ഥാനാര്‍ഥി സി.ജി. ജനാര്ദനന് പ്രതിനിധിയായി.
പിന്നീട് മണ്ഡലം കോണ്‍ഗ്രസ് നേതാവ് കെ.പി. വിശ്വനാഥന് കുത്തകയാക്കുന്നതാണ് കണ്ടത്. 1987 മുതല്‍ തുടര്‍ച്ചയായി നാല് വിജയം. 87ല്‍ സി.പി.എമ്മിലെ എം.എ. കാര്‍ത്തികേയനെ പരാജയപ്പെടുത്തി. 91ലും 96ലും സി.പി.എമ്മിലെ പി.ആര്. രാജനെ വീഴ്ത്തി. 2001ല്‍ ഇടതുസ്വതന്ത്രനായ ലോനപ്പന് നമ്പാടനെ പരാജയപ്പെടുത്തി. 2006ല്‍ സി. രവീന്ദ്രനാഥിലൂടെ ഇടതുമുന്നണി മണ്ഡലം പിടിച്ചെടുത്തു. 2011ല്‍ കോണ്‍ഗ്രസ് കെ.പി. വിശ്വനാഥനെ വീണ്ടും ഗോദയില്‍ ഇറക്കിയെങ്കിലും ജില്ലയിലെ കൂടിയ ഭൂരിപക്ഷത്തില്‍ രവീന്ദ്രനാഥ് വിജയിയായി. 2016ലും രവീന്ദ്രനാഥ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. കോണ്‍ഗ്രസിലെ സുന്ദരന്‍ കുന്നത്തുള്ളിയെയാണ് പരാജയപ്പെടുത്തിയത്.
നിയമസഭ ഇതുവരെ
1957
പി.കെ. ചാത്തൻ (കമ്യൂണിസ്റ്റ്)
എസ്.സി 43,454
സി.ജെ. ജനാർദനൻ (പി.എസ്.പി) 42,997
1960
സി.ജി. ജനാർദനൻ (പി.എസ്.പി) 66,618
െക.കെ. ബാലകൃഷ്ണൻ (കോൺ.) 66,454
1965
പി.എസ്. നമ്പൂതിരി (സി.പി.ഐ) 18,755
സി.ജി. ജനാർദനൻ (കോൺ.) 16,393
ഭൂരിപക്ഷം -2362
1967
പി.എസ്. നമ്പൂതിരി
(സി.പി.ഐ) 24,265
പി.ആർ. കൃഷ്ണൻ (കോൺ) 15,680
ഭൂരിപക്ഷം -8585
1970
സി. അച്യുതമേനോൻ
(സി.പി.ഐ) 23,926
എൻ.വി. ശ്രീധരൻ (എസ്.എസ്.പി) 20,775
ഭൂരിപക്ഷം -3151
1977
ലോനപ്പൻ നമ്പാടൻ (കേരള കോണ്‍.) 30,569
ടി.പി. സീതാരാമൻ (ഭാരതീയ ലോക്ദൾ) 29,119, ഭൂരിപക്ഷം -1450
1980
ലോനപ്പൻ നമ്പാടൻ
(കേരള കോണ്‍.) 29,073
വി.എൽ. ലോനപ്പൻ (കോൺ.) 24,503
ഭൂരിപക്ഷം -4520
1982
സി.ജി. ജനാർദനൻ (കോൺ.) 35,041
പി.എം. മാത്യു (കേരള കോണ്‍.) 32,291
ഭൂരിപക്ഷം -2750
1987
കെ.പി. വിശ്വനാഥൻ (കോൺ.) 43,172
എം.എ. കാർത്തികേയൻ
(സി.പി.എം) 40,636
ഭൂരിപക്ഷം -2536
1991
കെ.പി. വിശ്വനാഥൻ (കോൺ.) 49,971
പി.ആർ. രാജൻ (സി.പി.എം) 48,360
ഭൂരിപക്ഷം -1611
1996
കെ.പി. വിശ്വനാഥൻ (കോൺ.) 48,366
പി.ആർ. രാജൻ (സി.പി.എം) 46,220
ഭൂരിപക്ഷം -2146
2001
കെ.പി. വിശ്വനാഥൻ (കോൺ.) 57,923
ലോനപ്പൻ നമ്പാടൻ
(ഇടതു സ്വത.) 50,591
ഭൂരിപക്ഷം -7332
2006
പ്രഫ. സി. രവീന്ദ്രനാഥ് (സി.പി.എം) 61,499
കെ.പി. വിശ്വനാഥൻ (കോൺ.) 41,616
ഭൂരിപക്ഷം -19,883
2011
പ്രഫ. സി. രവീന്ദ്രനാഥ്
(സി.പി.എം) 73,047
കെ.പി. വിശ്വനാഥൻ (കോൺ.) 46,565
ഭൂരിപക്ഷം -26,482
2016
പ്രഫ. സി. രവീന്ദ്രനാഥ്
(സി.പി.എം) 79,464
സുന്ദരന്‍ കുന്നത്തുള്ളി (കോൺ.) 40,986
ഭൂരിപക്ഷം -38,478
2019 ലോക്സഭ - തൃശൂർ
ടി.എൻ. പ്രതാപൻ (കോൺ.) 4,15,089
രാജാജി മാത്യു തോമസ് (സി.പി.ഐ) 3,21,456, ഭൂരിപക്ഷം 93,633
2020 തദ്ദേശം
വരന്തരപ്പിള്ളി
എല്‍.ഡി.എഫ്-12, യു.ഡി.എഫ്-06, ബി.ജെ.പി-04
മറ്റത്തൂര്‍
എല്‍.ഡി.എഫ്-14, യു.ഡി.എഫ്-05, ബി.ജെ.പി-04
നെന്മണിക്കര
എല്‍.ഡി.എഫ്-14, യു.ഡി.എഫ്-01
വല്ലച്ചിറ
എല്‍.ഡി.എഫ്-07, യു.ഡി.എഫ്-03, ബി.ജെ.പി-03, സ്വത-01
പറപ്പൂക്കര
എല്‍.ഡി.എഫ്-09, യു.ഡി.എഫ്-04, ബി.ജെ.പി-04, സ്വത.-01
അളഗപ്പനഗര്‍
യു.ഡി.എഫ്-10, എല്‍.ഡി.എഫ്-07
തൃക്കൂര്
യു.ഡി.എഫ്-11, എല്‍.ഡി.എഫ്-05, ബി.ജെ.പി-01
പുതുക്കാട്
യു.ഡി.എഫ്-09, എല്‍.ഡി.എഫ്-05, ബി.ജെ.പി-01
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.