പുത്തുമല: തിരച്ചിലിനു പ്രത്യേക സംഘം
text_fieldsകൽപറ്റ: പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താന്‍ പ്രത്യേക സംഘം. ദേശീയ ദു രന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ ന േതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തു ള്ള അതിദുര്‍ഘടമായ പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രദേശവാസികളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
ഇനിയും അഞ്ചുപേരെക്കൂടി കണ്ടെത്താനുണ്ട്.
പുത്തുമലയില്‍നിന്ന് ഏഴു കിലോമീറ്ററോളം താഴെയാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കാണാതായവരുടെ ബന്ധുക്കളുടെ സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്കായി അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
അതേസമയം, റഡാർ ഉപയോഗിച്ചുള്ള പരിശോധന പരാജയപ്പെട്ടു. ചളിയും പാറകളും മരങ്ങളും അടിഞ്ഞുകൂടിയതാണ് റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിന് തിരിച്ചടിയായത്. നിലവില്‍ തിരച്ചില്‍ നടക്കുന്ന സ്ഥലത്ത് റഡാര്‍ സംവിധാനം പ്രവര്‍ത്തിക്കാനും കഴിയില്ല. ഇതോടെ ഹൈദരാബാദില്‍നിന്നുള്ള നാഷനല്‍ േജ്യാഗ്രഫിക്കല് ഇന്‍സ്റ്റിറ്റ്യൂട്ടിെൻറ ഗ്രൗണ്ട് പെനിട്രേഷന് റഡാര്‍ സംവിധാനം തിരിച്ചുകൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.