പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ; സജ്ജരായി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ
text_fieldsകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവിധ പൊലീസ് സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. അഞ്ച് ഡി.വൈ.എസ്.പി മാരെ ഉൾപ്പെടുത്തി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ കേന്ദ്രസേനയിലെയും സായുധ സേനയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഏഴ് എസ്.എച്ച്.ഒമാര്‍ ഉൾപ്പെടുന്ന ടീമിനെ നിയോഗിച്ചിരിക്കുന്നത്. നിലവിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ പുതുപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രീകരിച്ച് പരിശോധനക്കായി പ്രത്യേകം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
പുതുപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും രാത്രികാല പട്രോളിങും മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചും വാഹന പരിശോധനയും ശക്തമാക്കി. ജില്ല ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലും പരിശോധന നടത്തിവരുന്നു.
അനധികൃത മദ്യ വിൽപനയും മറ്റും തടയുന്നതിനായി പ്രത്യേകം മഫ്തി പൊലീസിനെ നിയോഗിച്ചു. പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷക്ക് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം സ്ട്രൈക്കിങ് ഫോഴ്സിനെ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.