പുതുപ്പള്ളിയിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന്
text_fieldsപുതുപ്പള്ളി: പരസ്യ പ്രചാരണം അവസാനിച്ച പുതുപ്പള്ളിയില്‍ ഇനി നിശബ്ദ പ്രചാരണം. മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശത്തോടെ വൈകീട്ട് ആറിനാണ് പ്രചാരണം അവസാനിച്ചത്. പാമ്പാടിയില്‍ നടന്ന കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ എല്ലാ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കളും എം.എൽ.എമാർ അടക്കമുള്ളവര്‍ എത്തിയിരുന്നു. സ്ഥാനാര്‍ഥികളെല്ലാം മണ്ഡല പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ഇതിനിടെ, പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് ആറിനുശേഷം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിെൻറ പരിധിയില്‍ നിന്നു വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇതുറപ്പാക്കാന്‍ ജില്ല ഭരണകൂടത്തിനും ജില്ല പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം നിയന്ത്രിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് പ്രകാരവും തിരഞ്ഞെടുപ്പു കമ്മിഷെൻറ നിലവിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരവുമാണീ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.