പുതുപ്പള്ളി: ഫലം നാളെ
text_fieldsകോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അവസാന കണക്ക് പ്രകാരം 72.86 ശതമാനം പോളിങ്. മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്നിര്ണയിച്ചശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. തെരഞ്ഞെടുപ്പ് ദിനത്തിലെ കണക്ക് പ്രകാരം പോളിങ് 72.91 ശതമാനമായിരുന്നു.
അതേസമയം, വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 182 ബൂത്തിൽനിന്നുള്ള വോട്ടുയന്ത്രങ്ങൾ ചൊവ്വാഴ്ച രാത്രി കോട്ടയം ബസേലിയോസ് കോളജിൽ എത്തിച്ചു. തുടർന്ന് ഇ.വി.എം, വി.വി പാറ്റ് എന്നിവ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത് ഏജന്റുമാരുടെ ഒപ്പും രേഖപ്പെടുത്തി.
2021ൽ 74.84 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞതവണത്തെക്കാൾ 1.98 ശതമാനം കുറവ്. മഴയും വോട്ടർമാരായ വിദ്യാർഥികൾ ഉൾപ്പെടെ കുറേ പേർ സ്ഥലത്തില്ലാതിരുന്നതുമാണ് പോളിങ് കുറയാൻ കാരണമായി കരുതുന്നത്. ആകെ 1,76,412 വോട്ടർമാരിൽ 1,28,535 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ദിനത്തിനു മുമ്പ് പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ (80 വയസ്സിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ) വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.