Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുപ്പള്ളി...

പുതുപ്പള്ളി തെരഞ്ഞെടുപ്പുഫലം കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്ടിക്കും -വി.എൻ വാസവൻ

text_fields
bookmark_border
vn vasavan
cancel

തൃശൂർ: പുതുപ്പള്ളി തെരഞ്ഞെടുപ്പുഫലം കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്ടിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ബി.ജെ.പി വോട്ട് മറിച്ചില്ലെങ്കിൽ എൽ.ഡി.എഫ് ജയിക്കുമെന്നും അതോടെ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു.

യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന ഫലമാണ്​ വരാൻ പോകുന്നത്​. മണ്ഡലത്തിൽ മുമ്പ്​ ബി.ജെ.പി വോട്ട്​ മറിച്ച അനുഭവമുണ്ട്. അത് ഇത്തവണ നടന്നോ എന്ന്​ അറിയേണ്ടതുണ്ട്​. വോട്ടെടുപ്പ് മനഃപൂര്‍വം വൈകിച്ചെന്ന കോൺഗ്രസിന്‍റെ ആരോപണം തള്ളിയ മന്ത്രി, വരിയിൽ നിന്നവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരമുണ്ടായെന്നും ബൂത്തുകളിലെ യന്ത്രത്തകരാര്‍ കാരണമാകാം നേരം വൈകിയതെന്നും പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പുമായി എൽ.ഡി.എഫിന് ബന്ധമുണ്ടെന്ന വാദം അദ്ദേഹം തള്ളി. കോൺഗ്രസുകാരുടെ സംഭാഷണം എങ്ങനെ സി.പി.എം ചോർത്തുമെന്ന്​ ചോദിച്ച മന്ത്രി, വിഷയത്തിൽ കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടാൽ പിന്തുണക്കുമെന്നും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puthupally bye election
News Summary - Puthupally election result will create explosion in Congress - VN Vasavan
Next Story