Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോളിങ് ശതമാനത്തിലെ...

പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലിനിടയിലും വിജയ പ്രതീക്ഷയുമായി ​ചാണ്ടിയും ജെയ്ക്കും...

text_fields
bookmark_border
jaik c thomas and chandy
cancel

കോട്ടയം: പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചലിൽ ആശങ്കയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ജയിക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ കണക്ക് കൂട്ടൽ. യു.ഡി.എഫ് കേ​ന്ദ്രങ്ങളിൽ നല്ല രീതിയിൽ ​പോളിങ് നടന്നു. എന്നാൽ, വോട്ട് ചെയ്യാനെത്തിയവർ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. അതംഗീകരിക്കാൻ കഴിയില്ല. മണ്ഡലത്തിലെ 31 ബൂത്തുകളിലാണ് പ്രയാസം ഉണ്ടായത്. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കു​ന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതിനിടെ, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ​ജെയ്ക്കി​െൻറ വിജയത്തിനായി കത്ത് സമർപ്പിച്ചതിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത്, പരിഹാസമായി കാണുന്നി​ല്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്നും ചാണ്ടി പറഞ്ഞു.

ആത്മവിശ്വാസം നൽകുന്ന അനുഭവമാണെനിക്കുള്ളതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിൽ കണക്കാക്കി തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കഴിയില്ല. വർധിച്ചതിനും കുറഞ്ഞതിനും അന​ുകൂലമായ ഘടകങ്ങൾ കാണാൻ ഇരുമുന്നണികൾക്കും കഴിയും. ഇന്നലെ ഉച്ചവരെയുള്ള വാർത്തകളിൽ നിറഞ്ഞത്, വൻ പോളിംങ് എന്നാണ്. എന്നാൽ, ഉച്ചയോടെ കാര്യങ്ങൾ മാറി മറഞ്ഞു. ഞങ്ങളുടെ പ്രദേശത്ത​ുപോലും കഴ​ിഞ്ഞ തവണത്തെ പോളിങ് ഉണ്ടായില്ല. ജില്ലയിലെ നേതൃത്വം സൂക്ഷ്മമായ കണക്കുകൾ നൽകുമെന്നും ജെയ്ക് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFPuthuppally bye election
News Summary - Puthuppally by-election: Both fronts are hopeful
Next Story