പുതുപ്പള്ളി: ഇന്നുമുതൽ ഡ്രൈഡേ, നിയന്ത്രണങ്ങൾ ശക്തമാക്കി
text_fieldsകോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഞായറാഴ്ച മുതൽ വെള്ളിയാഴ്ച വരെ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ മദ്യനിരോധനം (ഡ്രൈ ഡേ) ഏർപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ആറ് മുതൽ പോളിങ് ദിനമായ ചൊവ്വാഴ്ച വൈകിട്ട് ആറ് വരെയും വോട്ടെണ്ണൽ ദിവസമായ എട്ടിന് പുലർച്ചെ 12 മുതൽ അർധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.
വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടിവന്നാൽ ആ ദിവസത്തിനും ഡ്രൈഡേ ബാധകമായിരിക്കും.ഡ്രൈഡേ കാലയളവിൽ പുതുപ്പള്ളി നിയോജമണ്ഡലത്തിന്റെ പരിധിയിൽ ഹോട്ടൽ, ഭോജനശാലകൾ, മറ്റേതെങ്കിലും കടകൾ, പൊതു-സ്വകാര്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യമോ സമാനമായ വസ്തുക്കളോ വിൽക്കാനോ നൽകാനോ വിതരണം ചെയ്യാനോ പാടില്ല.മദ്യക്കടകൾ, ഹോട്ടലുകൾ, റെസ്റ്റാറന്റുകൾ, ക്ലബുകൾ, തുടങ്ങിയിവിടങ്ങളിൽ ഈ ദിവസങ്ങളിൽ ആർക്കും മദ്യം വിൽക്കാനോ വിളമ്പാനോ പാടില്ല.
മദ്യം കൈവശം വെക്കാനും വിതരണം ചെയ്യാനും പലവിഭാഗത്തിലുള്ള ലൈസൻസുകളുണ്ടെങ്കിലും ക്ലബുകൾ, സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവക്കും ഈ ദിവസങ്ങളിൽ മദ്യം നൽകാൻ അനുമതിയില്ല. വ്യക്തികൾക്ക് കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് ഈ കാലയളവിൽ വെട്ടിക്കുറക്കുന്നതും ലൈസൻസില്ലാതെ മദ്യം സൂക്ഷിക്കുന്നതിനെതിരേയുള്ള എക്സൈസ് നിയമത്തിലെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നതുമാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.