പുതുവൈപ്പ്: പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹരജി തള്ളി
text_fieldsചെന്നൈ: െകാച്ചി പുതുവൈപ്പിൽ ഇന്ത്യൻ ഒായിൽ കോർപറേഷന് (െഎ.ഒ.സി) നിർദിഷ്ട എൽ.പി.ജി സംഭരണകേന്ദ്രത്തിെൻറ നിർമാണവുമായി മുന്നോട്ടുപോകാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) ദക്ഷിണേന്ത്യൻ െബഞ്ച് വിധിച്ചു. പുതുവൈപ്പ് ഐ.ഒ.സി എൽ.പി.ജി ടെർമിനലിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും ടെർമിനൽ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ നൽകിയ ഹരജി തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാരുടെ ബെഞ്ച് തള്ളുകയായിരുന്നു. ആശങ്ക തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
എൽ.പി.ജി സംഭരണകേന്ദ്രം നിർമാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതിയുള്ളതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകാം. തീരമേഖല കടലെടുക്കുമെന്ന ഭീഷണി നേരിടാൻ മണൽ ഭിത്തി നിർമാണം പോലുള്ള നിർദേശങ്ങൾ പാലിക്കണമെന്നും െഎ.ഒ.സിക്ക് നിർദേശം നൽകി. െഎ.െഎ.ടി വിദഗ്ധ സംഘം നൽകിയ പഠന റിപ്പോർട്ടിലെ മറ്റ് നിർദേശങ്ങളും നടപ്പാക്കണം.
നിർമാണപ്രവർത്തനങ്ങൾക്ക് കേരള തീരമേഖല മാനേജ്മെൻറ് അതോറിറ്റി മേൽനോട്ട ചുമതല വഹിക്കണം. സർക്കാർ അഭിഭാഷകയെ മാറ്റിയ തീരദേശ മേഖലയുടെ ഭൂപടം സംബന്ധിച്ച തർക്കത്തിൽ ട്രൈബ്യൂണൽ െഎ.ഒ.സിയുടെ വാദം അംഗീകരിച്ചു. 1996ലെയും 2009ലെയും തീരദേശ ഭൂപടങ്ങളിൽ വേലിയേറ്റ രേഖ അടയാളപ്പെടുത്തിയതിൽ വ്യത്യാസമുണ്ടായിരുന്നു. ഇത് സ്വാഭാവികമെന്ന് വിലയിരുത്തിയ കോടതി 2009ലെ തീരദേശ ഭൂപടം നിലനിൽക്കുമെന്നും വ്യക്തമാക്കി.
അേതസമയം, ഹരിത ട്രൈബ്യൂണൽ വിധിയിൽ ആശങ്കയില്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും സമര സമിതി അറിയിച്ചു. കേരള സർക്കാർ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ട്രൈബ്യൂണൽ പരിഗണിക്കാത്തത് അപ്പീൽ പോകുേമ്പാൾ സമരസമിതിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഹരിത ട്രൈബ്യൂണലിെൻറ നിർദേശമില്ലാതെ രൂപവത്കരിക്കപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിേക്കെണ്ടന്ന് ബെഞ്ച് തീരുമാനിക്കുകയായിരുന്നു. പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് സമരസമിതി നിലപാട്.
1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളായ മുരളി, രാധാകൃഷ്ണൻ എന്നിവരാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
എൽ.പി.ജി ടെർമിനൽ നിർമാണത്തിന് അനുമതി നൽകിയപ്പോൾ നിഷ്കർഷിച്ച ചട്ടങ്ങൾ ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) പൂർണമായി പാലിച്ചില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. പദ്ധതിക്കെതിരെ പ്രദേശവാസികൾ ഉന്നയിക്കുന്ന ആശങ്കകൾ ന്യായമാണെന്നും ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു.
പദ്ധതിക്കെതിരെ ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായേപ്പാഴാണ് വിഷയം പഠിക്കാൻ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടർ ഡോ. എൻ. പൂർണചന്ദ്ര റാവു അധ്യക്ഷനായ മൂന്നംഗ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.