പുതുവൈപ്പിൽ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമീഷൻ
text_fieldsകൊച്ചി: പുതുവൈപ്പിൽ പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സമരത്തിൽ സ്ത്രീകളോടൊപ്പം പെങ്കടുത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത നടപടിയെ കമ്മീഷൻ വിമർശിച്ചു. മ്രക്കാർക്കെതിരെ നടന്ന അക്രമത്തിൽ മൂന്നാഴ്ചക്കകം റിപ്പോർട്ടു നൽകണമെന്ന് സിറ്റി പൊലീസ് കമ്മീഷണറോട് നിർദേശിച്ചു. പുതുവൈപ്പ് െഎ.ഒ.സിയുടെ എൽ.പി.ജി പ്ലാൻറിനെതിരായ ജനകീയ സമരം ശക്തിപ്പെട്ടുകൊണ്ടിരിക്കെയാണ് മനുഷ്യാവകാശ കമ്മീഷെൻറ ഇടപെടൽ.
ഞായറാഴ്ച രാവിലെ പ്ലാൻറിെൻറ നിർമാണ ജോലികൾ പുനരാരംഭിക്കുന്നത് തടയാനുള്ള നാട്ടുകാരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. പ്ലാൻറിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബുധാഴ്ച സമരക്കാരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച് ചെയ്ത് തീരുമാനമാകുന്നതുവരെ പ്ലാൻറ് നിർമാണം നിർത്തിവെക്കാമെന്ന് വെള്ളിയാഴ്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സമരക്കാരെ കണ്ട് ഉറപ്പ് നൽകിയിരുന്നു. ഇൗ ഉറപ്പ് ലംഘിച്ച് പൊലീസ് സംരക്ഷണത്തിൽ തൊഴിലാളികൾ ഞായറാഴ്ച രാവിലെ പ്ലാൻറ് നിർമാണ ജോലികൾക്ക് എത്തിയതാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ കാരണം.
പ്രതിഷേധക്കാർ െഎ.ഒ.സിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷങ്ങൾക്കിടയാക്കിയത്. ബാരിക്കേഡ് തള്ളിമാറ്റി പ്ലാൻറിലേക്ക് കയറാൻ ശ്രമിച്ച സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയായിരുന്നു. കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് ലാത്തിവീശിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞു.വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ഐഒസി പ്ലാന്റിനുള്ളിൽ നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു.
ജൂലൈ നാലിന് ഗ്രീൻ ട്രൈബ്യൂണൽ കേസ് പരിഗണിക്കും വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഉറപ്പ് ലംഘിക്കെപ്പട്ടതിനെ തുടർന്നാണ് ഉപരോധം സംഘടിപ്പിച്ചത്. 121ദിവസങ്ങൾ നീണ്ട ശക്തമായ പ്രതിഷേധ സമരങ്ങൾക്കൊടുവിലായിരുന്നു മന്ത്രി ഉറപ്പ് നൽകിയിരുന്നത്.
ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) എറണാകുളം ജില്ലയിൽ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പിൽ സ്ഥാപിക്കുന്ന എൽ.പി.ജി ഇറക്കുമതി സംഭരണകേന്ദ്രത്തിനെതിരെ നാട്ടുകാർ എട്ടു വർഷം മുമ്പ് തുടങ്ങിവെച്ച പ്രതിഷേധം കഴിഞ്ഞ ഫെബ്രുവരി 16നാണ് അനിശ്ചിതകാല ഉപരോധ സമരമായി രൂപം മാറിയത്. ഇൗ മാസം 14ന് സമരം അടിച്ചമർത്താനിറങ്ങിയ പൊലീസ് സമരപ്പന്തൽ പൊളിച്ചെറിഞ്ഞതോടെ പ്രതിഷേധം നഗരത്തിെൻറ തെരുവിലേക്കും ഹൈകോടതി കവാടത്തിന് മുന്നിലേക്കും പടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.