Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവൈപ്പ്​ പദ്ധതി...

പുതുവൈപ്പ്​ പദ്ധതി ഉപേക്ഷിക്കുന്നത്​ തെറ്റായ സന്ദേശം നൽകുമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
പുതുവൈപ്പ്​ പദ്ധതി ഉപേക്ഷിക്കുന്നത്​ തെറ്റായ സന്ദേശം നൽകുമെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കൊച്ചി പുതുവൈപ്പിലെ ​െഎ.ഒ.സിയുടെ എൽ.എൻ.ജി പ്​ളാൻറ്​ പദ്ധതി വേണ്ടെന്നുവെക്കുന്നത്​ തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ പദ്ധതി ഉപേക്ഷി​ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ​​സംസ്ഥാന സർക്കാറി​​​​െൻറ പദ്ധതിയില്ല, ദേശീയതലത്തിലുള്ള വികസനപദ്ധതിയാണ്​. പദ്ധതി ഉപേക്ഷിക്കുന്നത്​​ അങ്ങേയറ്റം തെറ്റായ സന്ദേശമാണ്​ നൽകുക. വികസനപദ്ധതികൾക്ക്​ തുരങ്കം വെക്കലാകുമതെന്നും പിണറായി പറഞ്ഞു.  എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുടെയും യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്​. 

നാടി​​​​െൻറ വികസനത്തിന്​ വേണ്ട പദ്ധതികൾ നടപ്പാക്കുയെന്നതാണ്​ സർക്കാർ നയം. വികസനത്തിനായി ഒഴിച്ചു കൂടാനാകാത്ത  പദ്ധതികൾ നടപ്പാക്കുന്നതിൽ ഏതെങ്കിലും തരത്തിലും ബുദ്ധിമു​​േട്ടാ  പ്രശ്​നമോ ഉണ്ടെങ്കിൽ അക്കാര്യങ്ങൾ അത്​ പരിഹരിക്കുകയാണ്​ സർക്കാർ ചെയ്യുന്നതെന്നും പിണറായി വ്യക്തമാക്കി. 

​െഎ.ഒ.സി പദ്ധതിയിൽ പുനരധിവാസം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്​. ടെർമിനലി​​​​െൻറ സുരക്ഷയെ സംബന്ധിച്ച സമരക്കാരുടെ ആശങ്കകൾക്ക്​ അടിസ്ഥാനമില്ല. നിർമ്മാണത്തിൽ പാരിസ്ഥിതിക അനുമതി പ്രകാരമുള്ള കാര്യങ്ങൾ ​െഎ.ഒ.സി പാലിച്ചിട്ടില്ലെന്നാണ്​ സമരക്കാരുടെ ആരോപണം. അത്​ സർക്കാർ പരിശോധിക്കുന്നതുവരെ പ്രവർത്തന ങ്ങൾ നിർത്തും. ​പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന്​ ​െഎ.ഒ.സി സമ്മതിച്ചിട്ടുണ്ട്​. നിർമ്മാണത്തിൽ പാരിസ്ഥിതിക മാനദണ്ഡങ്ങളും സുരക്ഷയും ​െഎ.ഒ.സി പാലിക്കുന്നുണ്ടോയെന്ന കാര്യം സർക്കാർ വിദഗ്​ധ സമിതിയെ വെച്ച്​ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 2010 ൽ ​െഎ.ഒ.സിക്ക്​ ലഭിച്ച പാരിസ്ഥിതിക അനുമതിയും അത്​ പാലിക്കു​ന്നുണ്ടോയെന്ന കാര്യവും സർക്കാർ നിയോഗിക്കുന്ന സമിതി പരിശോധിക്കും. സമിതിയുടെ റിപ്പോർട്ട്​ കിട്ടിയശേഷമേ മറ്റു കാര്യങ്ങളുമായി മുന്നോട്ടു പോവുകയുള്ളൂ. ചർച്ചയിൽ സമരക്കാരിൽ നിന്നും ഉയർന്നുവന്ന മറ്റു പ്രശ്​നങ്ങളും സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും പിണറായി ഉറപ്പു നൽകി.

​പ്​ളാൻറി​​​​െൻറ സുരക്ഷയിലുള്ള ആശങ്ക അടിസ്ഥാനരഹിതമാണ്​. പ്​ളാൻറ്​ നിർമ്മാണം നടക്കുന്നത്​ സി.ആർ.സെഡ്​ മേഖലയിലാണ്​. സി.ആർ.സെഡ്​ മേഖലയിൽ​ പെ​േട്രാളിയം ഉൽപന്നങ്ങൾ, എൽ.പി.ജി എന്നിവ സൂക്ഷിക്കുന്നതിന്​ പ്രശ്​നമില്ലെന്ന്​ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയതാണ്​.  ഇൗ പ്രദേശങ്ങളിൽ സി.ആർ.സെഡ്​ 1 ഇല്ല. ഹരിത ട്രിബ്യൂണലിൽ നിന്നും ലഭിച്ച പാരിസ്ഥിതിക അനുമതി പ്രകാരം ​െഎ.ഒ.സിക്ക്​ മുന്നോട്ടുപോകാവുന്നതാണ്​. ബജറ്റി​​​​​െൻറ മൂന്നിലൊന്ന്​ സുരക്ഷക്കായാണ്​ ചെലവഴിക്കുന്നത്​. അന്താരാഷ്​ട്ര സുരക്ഷാ മാനദണ്ഡ പ്രകാരമാണ്​ പ്​ളാൻറ്​ നിർമ്മിക്കുന്നതെന്നും സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iocPuthuvaipp
News Summary - Puthuvaipp
Next Story