പുതുെവെപ്പ് സമരത്തിന് തീവ്രവാദ ബന്ധമെന്ന് പൊലീസ്
text_fieldsകൊച്ചി: പുതുെവെപ്പിൽ െഎ.ഒ.സി പ്ലാൻറിനെതിരെ നടക്കുന്ന സമരത്തിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് ബന്ധമുെണ്ടന്ന് റൂറൽ എസ്.പി. എ.വി ജോർജ്. സ്ത്രീകൾ സ്വമേധയാ നടത്തിയ സമരമല്ല. തീവ്രവാദ ഗ്രൂപ്പുകൾക്ക് പങ്കാളിത്തമുണ്ട്. അവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സമരക്കാർക്കിടയിൽ തീവ്രവാദ ബന്ധമുള്ളവെര കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുെമന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
ഞാറക്കൽ പൊലീസ് സ്റ്റേഷനു മുന്നിൽ സമരമിരുന്നവെര അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചിരുന്നില്ല. സംഘർഷാവസ്ഥ ഒഴിവാക്കാൻ കളമശ്ശേരിയിലേക്ക് െകാണ്ടു വരികയായിരുന്നു. പോകാൻ അനുവദിച്ചിട്ടും അവർ പോകാൻ തയാറായില്ല. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നത് സമരക്കാരുെട വാശിയായിരുന്നു. പ്രശ്നങ്ങൾ ഒത്തു തീർക്കുന്നതിനാണ് അറസ്റ്റ് നടത്തിയത്. 64 സ്ത്രീകളും 12 പുരുഷൻമാരും ഇേപ്പാൾ കസ്റ്റഡിയിലുെണ്ടന്നും എസ്.പി അറിയിച്ചു.
സ്ത്രീകളെ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിൽ നിന്ന് തടഞ്ഞുെവന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിന് തീവ്രവാദ ഗ്രൂപ്പുകളുടെ സഹായമുണ്ടെന്ന എസ്.പിയുടെ ആരോപണം തികച്ചും അനാവശ്യമാണെന്ന് സമര സമിതിക്കാർ പറഞ്ഞു. സാധാരണക്കാരായ നാട്ടുകാർ കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തുന്ന സമരമാണിത്. ഇൗ സമരത്തിനു നേർക്ക് െപാലീസ് നടത്തിയ നരനായാട്ടിന് മറുപടി പറയാൻ സാധിക്കാത്തതിനാലാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നും സമരക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.