Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവൈപ്പ്​: പൊലീസ്​...

പുതുവൈപ്പ്​: പൊലീസ്​ അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമീഷൻ സിറ്റിങ്​

text_fields
bookmark_border
പുതുവൈപ്പ്​: പൊലീസ്​ അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമീഷൻ സിറ്റിങ്​
cancel

കൊച്ചി: പുതുവൈപ്പിനിൽ എൽ.പി. ജി പ്ലാൻറിനെതിരെയുള്ള സമരത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള പരാതിയിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗ് നടത്തി. കൊച്ചി മുൻ ഡി.സി.പി യതീഷ് ചന്ദ്രക്കെതിരായ പരാതിയിലാണ് സിറ്റിംഗ് നടന്നത്. യതീഷ് ചന്ദ്ര മർദ്ദിച്ചുവെന്ന പരാതിയിൽ സ്വാദിഷ്‌ സത്യ​​​െൻറ വാദമാണ് ഇന്ന് കേട്ടത്. 

പോലീസ് മുന്നറിയിപ്പില്ലാതെ മർദ്ദിക്കുകയായിരുന്നുവെന്നും സ്റ്റേഷനിൽ പോലീസ് മോശമായി പെരുമാറിയെന്നും സ്വാദിഷ്‌ സത്യൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള സുരക്ഷ ക്രമീകരണങ്ങൾ തടസ്സപ്പെടുത്താനാണ് സമരക്കാർ ഐ ജി ഓഫീസിന് മുന്നിൽ എത്തിയത്. പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും  റോഡിൽ തന്നെ നിന്നവർക്ക് നേരെയാണ് ബലം പ്രയോഗിച്ചതെന്നും യതീഷ് ചന്ദ്ര കമ്മീഷനെ ബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshuman rights commisionpolice attackMALAYALM NEWSPuthuvayppu
News Summary - Puthuvayippu attack-Kerala news
Next Story