പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ: ചട്ടങ്ങൾ പാലിച്ചില്ലെന്ന് വിദഗ്ധ സമിതി
text_fieldsകൊച്ചി: പുതുവൈപ്പിൽ എൽ.പി.ജി ടെർമിനൽ നിർമാണത്തിന് അനുമതി നൽകിയപ്പോൾ നിഷ്കർഷിച്ച ചട്ടങ്ങൾ ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) പൂർണമായി പാലിച്ചില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പദ്ധതിക്കെതിരെ പ്രദേശവാസികൾ ഉന്നയിക്കുന്ന ആശങ്കകൾ ന്യായമാണെന്നും ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിവിധ അനുമതികൾക്ക് ആധാരമായ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമിതിയെ നിയോഗിക്കണമെന്നും ശിപാർശയുണ്ട്.
പദ്ധതിക്കെതിരെ ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായേപ്പാഴാണ് വിഷയം പഠിക്കാൻ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടർ ഡോ. എൻ. പൂർണചന്ദ്ര റാവു അധ്യക്ഷനായ മൂന്നംഗ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചത്. പദ്ധതിക്ക് ലഭിച്ച അനുമതികൾക്ക് അനുസൃതമായാണോ നിർമാണം എന്ന് പരിശോധിക്കാനും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാനുമാണ് സമിതിയോട് ആവശ്യപ്പെട്ടിരുന്നത്.
റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളും ശിപാർശകളും:
1. പദ്ധതിക്ക് വിവിധ അധികാരകേന്ദ്രങ്ങളിൽനിന്ന് ലഭിച്ച അനുമതികൾക്കൊപ്പം നിഷ്കർഷിച്ച വ്യവസ്ഥകൾ െഎ.ഒ.സി പൂർണമായി പാലിക്കണം.
2. ഉയർന്ന വേലിയേറ്റ രേഖയിൽനിന്ന് (എച്ച്.ടി.എൽ) ടെർമിനലിലേക്ക് പാരിസ്ഥിതികാനുമതിയിൽ നിർദേശിച്ചിരിക്കുന്ന ദൂരപരിധി ലംഘിച്ച് െഎ.ഒ.സി നടത്തിയ നിർമാണം പൊളിക്കണം.
3. തീരദേശ സംരക്ഷണത്തിന് കേന്ദ്ര ജലകമീഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ടെർമിനൽ നിർമാണത്തിൽ പാലിക്കണം. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാകണം തീരദേശ സംരക്ഷണ നടപടികൾ.
4. പദ്ധതിപ്രദേശത്തും പരിസരങ്ങളിലും വെള്ളപ്പൊക്കം തടയാൻ സമഗ്ര ഡ്രെയിനേജ് സംവിധാനം ഒരുക്കണം.
5. കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിെൻറ (സി.എസ്.ആർ) ഭാഗമായി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പ്രദേശവാസികൾക്ക് ശുദ്ധ കുടിവെള്ളം, മാലിന്യസംസ്കരണ സംവിധാനം, റോഡ്, മെച്ചപ്പെട്ട പ്രാഥമികാരോഗ്യ സൗകര്യങ്ങൾ, വിദ്യാഭ്യാസം എന്നിവ െഎ.ഒ.സി ഉറപ്പാക്കണം.
6. വൈപ്പിനിൽനിന്ന് െഎ.ഒ.സി, ബി.പി.സി.എൽ, പെട്രോനെറ്റ് എൽ.എൻ.ജി പദ്ധതി പ്രദേശങ്ങളിലേക്ക് റോഡ് നിർമിക്കുേമ്പാൾ പാരിസ്ഥികാനുമതിയിലെ വ്യവസ്ഥകൾ പൂർണമായി പാലിക്കണം.
7. പാരിസ്ഥിതികാഘാത റിപ്പോർട്ടിൽ നിർദേശിച്ചതുപ്രകാരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും കണ്ടൽ വനവത്കരണത്തിനും ഉൗന്നൽ നൽകണം.
8. വിദഗ്ധസമിതി ശിപാർശകളും മറ്റുചട്ടങ്ങളും പാലിക്കുെന്നന്ന് ഉറപ്പാക്കാൻ െഎ.ഒ.സി, ബി.പി.സി.എൽ, പെട്രോനെറ്റ് എൽ.എൻ.ജി, പഞ്ചായത്ത് എന്നിവയുടെ പ്രതിനിധികളും എം.എൽ.എ, കലക്ടർ എന്നിവരുമടങ്ങിയ സമിതിയെ നിയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.