പുതുവൈപ്പ് സമരം തുടരാൻ തീരുമാനം
text_fieldsകൊച്ചി: പുതുവൈപ്പിൽ എൽ.പി.ജി ടെർമിനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സമരസമിതിക്ക് പ്രതീക്ഷിച്ച വിജയമുണ്ടായില്ല. സമരക്കാർ ഉന്നയിച്ച രണ്ട് പ്രധാന ആവശ്യങ്ങളോടും സർക്കാർ മുഖംതിരിച്ചു. യോഗതീരുമാനങ്ങൾ സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തതയില്ലാത്തതാണെന്നും നേതാക്കൾ പറയുന്നു. ഭാഗിക വിജയം നേടാനായി എന്നു സമ്മതിക്കുേമ്പാൾതന്നെ സമരം തുടരാനാണ് സമിതി തീരുമാനം. ഭാവികാര്യങ്ങൾ സംബന്ധിച്ച് വ്യാഴാഴ്ച ചേരുന്ന ജനറൽ ബോഡി യോഗം അന്തിമനിലപാെടടുക്കും.
എൽ.പി.ജി ടെർമിനൽ പുതുവൈപ്പിൽ സ്ഥാപിക്കാനുള്ള നീക്കം പൂർണമായി ഉപേക്ഷിക്കുക, സമരക്കാരെ മർദിച്ച ഡെപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കുക എന്നിവയായിരുന്നു സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. എന്നാൽ, പദ്ധതി ഒരുകാരണവശാലും ഉപേക്ഷിക്കില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഡി.സി.പിക്കെതിരെ നടപടി വേണമെന്ന സമരസമിതിയുടെയും സി.പി.െഎയുടെയും ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചുമില്ല.
പുതുവൈപ്പ് എൽ.പി.ജി ടെർമിനൽവിരുദ്ധ സമരസമിതി എന്ന പേരുതന്നെ പദ്ധതി പുതുവൈപ്പിൽ വേണ്ടെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിെൻറ ഭാഗമാണെന്നിരിക്കെ പദ്ധതി ഉപേക്ഷിക്കുംവരെ സമരരംഗത്തുനിന്ന് പിന്മാറില്ലെന്ന് സമിതി ചെയർമാൻ ജയഘോഷ് പറയുന്നു. സമാധാനപരമായി സമരം തുടരുകതന്നെ ചെയ്യും. ഡി.സി.പിയെ മാറ്റണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച െഎ.ജി ഒാഫിസ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ചർച്ചക്ക് സന്നദ്ധമായതും തങ്ങൾ ഉന്നയിച്ച ആശങ്കകൾ പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതും സമരത്തിെൻറ ഭാഗിക വിജയമായാണ് സമിതി വിലയിരുത്തുന്നത്. എന്നാൽ, തങ്ങൾ ഉന്നയിക്കുന്ന അടിസ്ഥാനപ്രശ്നങ്ങൾക്ക് അതുകൊണ്ടുമാത്രം പരിഹാരമാകില്ലെന്നും നേതാക്കൾ പറയുന്നു.
പരിശോധനക്ക് വിദഗ്ധ സമിതി, നിർമാണം നിർത്തിവക്കും
തിരുവനന്തപുരം: പുതുവൈപ്പിലെ െഎ.ഒ.സി പ്ലാൻറ് നിർമാണപ്രവർത്തനങ്ങൾ പാരിസ്ഥിതികാനുമതിയെ അടിസ്ഥാനപ്പെടുത്തി തന്നെയാണോ നടക്കുന്നതെന്ന് പരിശോധിക്കാൻ ശാസ്ത്രജ്ഞന്മാരടങ്ങിയ വിദഗ്ധ സമിതിയെ നിയോഗിക്കാനും ആ പഠനറിേപ്പാർട്ട് വരുന്നതുവരെ നിർമാണം നിർത്തിെവക്കാനും തീരുമാനം. റിപ്പോർട്ട് എന്തായാലും അത് അംഗീകരിക്കാനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ സമരസമിതി ഭാരവാഹികളും രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പുതുവൈപ്പിലെ നിർദിഷ്ട എൽ.പി.ജി ടെർമിനലിനെതിരെ സമരം ചെയ്തവർക്കെതിരെ നടന്ന പൊലീസ് അതിക്രമം ഉൾപ്പെടെ കാര്യങ്ങൾ ഗൗരവമായി പരിശോധിക്കാമെന്നും മുഖ്യമന്ത്രി സമരസമിതി പ്രവർത്തകർക്ക് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.