പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ കേസ് ഹരിത ട്രൈബ്യൂണൽ 20ന് പരിഗണിക്കും
text_fieldsചെന്നൈ: എറണാകുളത്തെ പുതുവൈപ്പ് എൽ.പി.ജി ടെർമിനലിനെതിരെ നാട്ടുകാരും പ്രക്ഷോഭത്തിലുള്ള സംഘടനയും സമർപ്പിച്ച ഹരജികൾ ഹരിത ട്രൈബ്യൂണലിെൻറ ചെന്നൈയിലെ ദക്ഷിണേന്ത്യൻ ബെഞ്ച് ഇൗ മാസം 20ന് വീണ്ടും പരിഗണിക്കും. ബെഞ്ചിലെ വിദഗ്ധ സമിതി അംഗത്തിെൻറ അസാന്നിധ്യത്തെത്തുടർന്ന് കേസ് ഇത് രണ്ടാം തവണയാണ് മാറ്റിവെക്കുന്നത്. ഇൗ മാസം നാലാം തീയതിയും ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാരടങ്ങിയ ബെഞ്ചിനു മുമ്പാകെ കേസ് വന്നിരുന്നു.
ജനനിബിഡ തീരദേശ മേഖലയായ പുതുവൈപ്പിലെ എൽ.പി.ജി ടെർമിനൽ നിർമാണം തടയണമെന്നാണ് ഹരജികളിലെ ആവശ്യം. പാരിസ്ഥിതിക- പരിസര മലിനീകരണവും തീരശോഷണവും സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയെ തുടർന്നു കഴിഞ്ഞവർഷം ജൂലൈയിൽ ടെർമിനൽ നിർമാണം ഹരിത ട്രൈബ്യൂണൽ തടഞ്ഞിരുന്നു.
ഇതിനെതിരെ ഇന്ത്യൻ ഒായിൽ കോർപറേഷൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ച കേരള ഹൈകോടതി ടെർമിനൽ നിർമാണത്തിന് കഴിഞ്ഞ സെപ്റ്റംബറിൽ അനുമതി നൽകി. തീരദേശ ശോഷണം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കിയേ നിർമാണപ്രവർത്തനങ്ങൾ നടത്താവൂവെന്ന് കോടതി നിർദേശിച്ചിരുന്നു.
കോടതി നിർദേശം പാലിക്കാതെയാണ് നിർമാണമെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ വീണ്ടും സമരം ശക്തിപ്പെടുത്തുകയും ഹരിത ൈട്രബ്യൂണലിനെ സമീപിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.