യതീഷ് ചന്ദ്ര വടകരയിലും വിലസി
text_fieldsവടകര: എന്നും മസിൽമാനായിരുന്നു യതീഷ് ചന്ദ്ര ഐ.പി.എസ്. ജിംനേഷ്യത്തിൽ പോയിരുന്ന അദ്ദേഹം മസിൽ പ്രദർശിപ്പിച്ച് ആൾക്കൂട്ടത്തിൽ ‘പൊലീസ്’ ആവാൻ മിടുക്കനായിരുന്നു. 2015ൽ വടകരയിൽ എ.എസ്.പിയായിരുന്നപ്പോഴും കസറി. വടകര- കോട്ടപ്പള്ളിയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം നടക്കുന്ന സമയം. സി.പി.എം ഓഫിസിൽ കയറി എല്ലാറ്റിനെയും അടിച്ചൊതുക്കും എന്ന ഭീഷണിയുയർത്തി, ലാത്തിവീശി വടകരയിൽ അറിയപ്പെട്ടു. പിന്നീടുണ്ടായ സംഘർഷത്തിൽ യതീഷ് ചന്ദ്രക്കും പരിക്കുപറ്റി. മടപ്പള്ളി ഗവ. കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്,ഐ-.എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ദേശീയപാത ഉപരോധത്തിനുനേരെ ലാത്തിവീശിയതും വിവാദമായിരുന്നു.
പ്രശ്നങ്ങളുള്ള സ്ഥലങ്ങളിൽ എത്തി രമ്യതയിൽ പരിഹാരം കാണാൻ ഒരിക്കലും ഇയാൾക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, മറ്റു പല പൊലീസ് ഉദ്യോഗസ്ഥരും ഇങ്ങനെയായിരുന്നില്ല. സംഘർഷസ്ഥലത്തെത്തിയാൽ ആൾക്കൂട്ടത്തിലൊരാളെ വിളിച്ച് കാര്യം തിരക്കിയിരുന്നവർ ഏറെയാണ്. അതുകൊണ്ട്, പലരുമായി താരതമ്യം ചെയ്തുകൊണ്ട് ഇദ്ദേഹത്തിെൻറ ‘പൊലീസ്’ കളി പഴയ സഹപ്രവർത്തകർക്കിടയിൽ ചർച്ചയാവുകയാണിപ്പോൾ.
കുഴൽപ്പണ സംഘത്തെ പിടികൂടുന്നതിൽ യതീഷ് ചന്ദ്ര ഏറെ മുന്നോട്ട് പോയി. മാസത്തിൽ 30 കോടി രൂപ വടകര മേഖലയിൽ കുഴൽപ്പണമായി എത്തുന്നുണ്ടെന്നാണ് യതീഷ്ചന്ദ്രയുടെ നിലപാട്. പക്ഷേ, ഇത്തരക്കാരെ പിടികൂടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സർക്കാറിൽനിന്ന് വേണ്ട പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. കേരള സർക്കാർ പൊലീസ് സേനയോട് കാണിക്കുന്ന പല സമീപനങ്ങളിലും യതീഷ്ചന്ദ്രക്ക് വ്യക്തിപരമായ വിമർശനമുണ്ടായിരുന്നു. മാധ്യമപ്രവർത്തകരും പൊലീസും ഒന്നിച്ച് പോകണമെന്ന അഭിപ്രായക്കാരനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.