പുതുവൈപ്പ്: സമരക്കാരെ മർദിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനംവരെ കാത്തുനിന്നു -ആനി രാജ
text_fieldsകൊച്ചി: പുതുൈവപ്പിൽ എൽ.പി.ജി പ്ലാൻറിനെതിെര സമരം ചെയ്യുന്നവരെ മർദിക്കാൻ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനം വരെ പൊലീസ് കാത്തുനിൽക്കുകയായിരുന്നുവെന്ന് ദേശീയ മഹിള ഫെഡറേഷൻ സെക്രട്ടറി ആനി രാജ ആരോപിച്ചു. െഎ.ഒ.സി ടെർമിനൽ വിരുദ്ധ സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സമരത്തിൽ പെങ്കടുക്കുന്ന സജീവപ്രവർത്തകരെ നോട്ടമിട്ടാണ് ഡി.സി.പി യതീഷ് ചന്ദ്ര, ആലുവ റൂറൽ എസ്.പി എ.വി. ജോർജ് എന്നിവർ മർദിച്ചത്. സമരത്തിൽ ബാഹ്യശക്തികൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അതിെൻറ പരിപൂർണ ഉത്തരവാദിത്തം പൊലീസിനാണ്. ബാഹ്യശക്തികൾ കടന്നുകൂടിയെങ്കിൽ സർക്കാറിെൻറ പരാജയമാണ്. അതിജീവനത്തിനുള്ള ഇൗ സമരത്തിന് മഹിള ഫെഡറേഷൻ എല്ലാ പിന്തുണയും നൽകും. ജനങ്ങളെ പ്രദേശത്തുനിന്ന് തുരത്തി കോർപറേറ്റുകൾക്ക് ഭൂമി പതിച്ചുനൽകുന്നതിെൻറ ഭാഗമായാണ് പൊലീസ് ആക്രമണം. ഇതിനെതിെര ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ആനി രാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.