പുറ്റിങ്ങല്‍ ദുരന്തം: പൊലീസിനെ പ്രതിക്കൂട്ടിലാക്കി ആഭ്യന്തര സെക്രട്ടറിയുടെ കത്ത്
text_fieldsതിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ആഭ്യന്തര സെക്രട്ടറിയുടെ ഇടപെടല്‍. പൊലീസിന്‍െറ വീഴ്ചയാണ് അപകടകാരണമെന്നും ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് കത്തുനല്‍കി. പുറ്റിങ്ങലില്‍ പൊലീസിന്‍െറ ഭാഗത്തുനിന്നുമുണ്ടായ പിഴവുകള്‍ കത്തില്‍ വ്യക്തമാക്കുന്നതായാണ് വിവരം.
അപകടം പ്രകൃതി ദുരന്തമല്ളെന്നും മനുഷ്യരുടെ ഭാഗത്തുണ്ടായ പിഴവാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ക്രൈം ബ്രാഞ്ച് നിയോഗിച്ച സെപ്ഷല്‍ പബ്ളിക് പ്രോസിക്യൂട്ടറോട് ഉപദേശം വാങ്ങിയശേഷം സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം.ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ആഭ്യന്തര സെക്രട്ടറിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. അപകടത്തില്‍ ജില്ല ഭരണകൂടത്തെ ന്യായീകരിച്ച ആഭ്യന്തര സെക്രട്ടറി പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് തുടക്കം മുതല്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊല്ലം സിറ്റി പൊലീസ് കമീഷണറായിരുന്ന പി. പ്രകാശ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു നിലപാട്. ഇതിനെതിരെ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ രംഗത്തുവന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറഞ്ഞത് പുറ്റിങ്ങല്‍ ദുരന്തമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നളനിനെറ്റോ നടത്തിയ ഇടപെടലുകള്‍ ശരിയല്ളെന്നും സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കിയെന്നും കാട്ടി കഴിഞ്ഞ ദിവസം സ്വകാര്യഅന്യായം കോടതിയിലത്തെിയിരുന്നു. ഇത് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആഭ്യന്തര സെക്രട്ടറി വീണ്ടും പൊലീസിനെതിരെ നിലപാടെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.