പുറ്റിങ്ങൽ ദുരന്തം: അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് വിടണോയെന്ന് ഡി.ജി.പി അറിയിക്കണം –ഹൈകോടതി
text_fieldsകൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറേണ്ടതുണ്ടോയെന്ന് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി. കേസ് ഫയൽ പരിശോധിച്ച് ഡി.ജി.പി തീരുമാനമെടുക്കണമെന്ന് ഡിവിഷൻബെഞ്ച് നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിെൻറയും പൊലീസിെൻറയും നടപടികളിൽ ഇടപെടാൻ വിവിധ തലത്തിലുള്ളവർ ശ്രമം നടത്തിയെന്ന ഗുരുതരമായ ആരോപണം നിലനിൽക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യംകൂടി ഡി.ജി.പി പരിശോധിക്കണം. പുറ്റിങ്ങല്‍ അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐക്ക് വിടണമെന്നുമുള്പ്പെടെയുള്ള ഒരു കൂട്ടം ഹരജികളിലാണ് ഇടക്കാല ഉത്തരവ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രേരണക്കുറ്റമുള്‍പ്പെടെ ചുമത്താനുള്ള സാധ്യത നിലനില്ക്കുന്നുണ്ടോയെന്നതടക്കം വിശദമാക്കി റിപ്പോര്‍ട്ട് നല്കാൻ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് മത്സരത്തിന് അനുമതി നല്കാന് ജനപ്രതിനിധികളടക്കമുള്ള രാഷ്ട്രീയ നേതാക്കളില്‍നിന്ന് സമ്മർദങ്ങളൊന്നുമുണ്ടായില്ലെന്നാണ് ക്രൈംബ്രാഞ്ച് ആദ്യം കോടതിയില്‍ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നത്. മുൻ എം.പി പീതാംബരക്കുറുപ്പ്, ജയലാല്‍ എം.എൽ.എ, കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന് തുടങ്ങിയവര്‍ പൊലീസ് മേധാവികളുമായി ബന്ധപ്പെട്ടെങ്കിലും സമ്മര്‍ദം ചെലുത്തിയില്ലെന്ന് പൊലീസ് മേധാവികള്‍ മൊഴി നല്‍കിയതായും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, അന്വേഷണ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും പ്രേരണക്കുറ്റം ഉണ്ടെങ്കില്‍ അക്കാര്യം കൂടി ഉള്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചു. ഇതേ തുടർന്ന് പീതാംബരക്കുറുപ്പിനെതിരെ സാക്ഷിമൊഴികളുള്ളതായി സൂചന നൽകുന്ന സത്യവാങ്മൂലം പിന്നീട് ക്രൈംബ്രാഞ്ച് സമർപ്പിച്ചു. വെടിക്കെട്ട് മത്സരം നടത്താന്‍ അനുമതി വാങ്ങി നൽകിയതിന് മത്സരം നടക്കുന്ന സമയത്ത് മൈക്കിലൂടെ അന്നത്തെ എം.പിയായിരുന്ന പീതാംബരക്കുറുപ്പിന് സംഘാടകര്‍ തുടര്‍ച്ചയായി നന്ദി പ്രകടിപ്പിച്ചിരുന്നതായി രണ്ട് പൊലീസ് ഓഫിസര്‍മാരുള്‍പ്പെടെ എട്ട് സാക്ഷികൾ മൊഴി നല്‍കിയെന്നായിരുന്നു വിശദീകരണം.
പുതിയ സത്യവാങ്മൂലത്തിെൻറ അടിസ്ഥാനത്തില്‍ പ്രേരണക്കുറ്റം നിലനില്‍ക്കുന്നതായി വാക്കാല്‍ ചൂണ്ടിക്കാട്ടിയ ശേഷമാണ് കോടതി ഹരജികൾ വിധി പറയാന്‍ മാറ്റിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.