പുറ്റിങ്ങൽ: ഡി.ജി.പിയുടെ നിർദേശം അപ്രത്യക്ഷമായത് അന്വേഷിക്കണം -ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ടപകടം സംബന്ധിച്ച ഫയലിൽനിന്ന് ഡി.ജി.പി യുടെ നിർദേശങ്ങൾ അപ്രത്യക്ഷമായതിനെക്കുറിച്ച് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കത്തയച്ചു. ഡി.ജി.പിയുടെ കുറിപ്പ് നഷ്ടപ്പെടാനിടയായ സാഹചര്യം, ഇതിന് ഉത്തരവാദികൾ എന്നിവ കണ്ടെണ്ടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ, പുറ്റിങ്ങൽ വെടി‘ക്കെട്ടപകടത്തിനു ശേഷം തുടർ നടപടികൾ എടുക്കുന്നതിൽ അന്നത്തെ മുഖ്യമന്ത്രിക്ക് വീഴ്ചപറ്റിയെന്നും ഫയൽ െവച്ചു താമസിപ്പിച്ചെന്നും ധ്വനിപ്പിക്കുന്ന പരാമർശം ഉണ്ട്.
പുറ്റിങ്ങൽ വെടിക്കെട്ടപകടം സംബന്ധിച്ച ഫയലിൽ അന്നത്തെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾ ആഭ്യന്തര മന്ത്രിക്ക് സമർപ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ഇത് ഡി.ജി.പിയുമായി ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി ഫയൽ കാണണമെന്നും തൊട്ടടുത്ത ദിവസം നിർദേശിച്ചു.
താൻ ആ നിർദേശം അംഗീകരിക്കുകയും, ഫയൽ പൊലീസ് ആസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു. എന്നാൽ, പുറ്റിങ്ങൽ സംഭവത്തിൽ അന്നത്തെ മുഖ്യമന്ത്രി തുടർ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന സുപ്രീംകോടതി പരാമർശം വന്നപ്പോഴാണ് പിന്നീട് ഇക്കാര്യം തെൻറ ശ്രദ്ധയിൽപ്പെടുന്നത്. ഫയലിലെ ഡി.ജി.പിയുടെ നിർദേശങ്ങളും കുറിപ്പുകളും കണ്ടിരുന്നുവെങ്കിൽ, ഇത്തരമൊരു പരാമർശം ഉണ്ടാകുമായിരുന്നില്ല.എന്നാൽ, ഡി.ജി.പിയുടെ നിർദേശങ്ങൾ ഫയലിൽ ഇപ്പോഴില്ലാത്ത അവസ്ഥയുമാണ്. ഉയർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം കൈകാര്യം ചെയ്ത ഈ ഫയലിൽനിന്ന് ഡി.ജി.പിയുടെ നിർേദശങ്ങൾ എങ്ങനെയാണ് അപ്രത്യക്ഷമാകുന്നത്.
പുറ്റിങ്ങൽ അപകടത്തിൽ ഉടൻതന്നെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും കേസന്വേഷണം സംസ്ഥാന സി.ബി.സി.ഐ.ഡി.യെ ഏൽപിക്കുകയും ചെയ്തു. കൂടാതെ, ഹൈകോടതി ഇക്കാര്യത്തിൽ ഇടപെടുകയും അന്വേഷണം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കുമെന്ന് വിധിക്കുകയും ചെയ്തു. പുറ്റിങ്ങൽ അപകടവുമായി ബന്ധപ്പെട്ട് നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും കാലവിളംബം കൂടാതെ സ്വീകരിച്ചിരുന്നെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.