Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുറ്റിങ്ങൽ...

പുറ്റിങ്ങൽ വെടിക്കെട്ടപകടം: വിചാരണ നടപടികൾക്ക്​ തുടക്കം

text_fields
bookmark_border
court
cancel

കൊ​ല്ലം: പ​ര​വൂ​ർ പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം. പ്ര​ത്യേ​ക കോ​ട​തി​യി​ൽ അ​നു​വ​ദി​ച്ച ആ​ദ്യ സി​റ്റി​ങ് ചൊ​വ്വാ​ഴ്ച ന​ട​ന്നു. ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള അ​ഞ്ചാം അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്‌​ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി (അ​തി​വേ​ഗ കോ​ട​തി) ജ​ഡ്‌​ജി എ​സ്. സു​ഭാ​ഷാ​ണ് ആ​ദ്യ സി​റ്റി​ങ് ന​ട​ത്തി​യ​ത്. ക​ല​ക്ട​റേ​റ്റി​ന് സ​മീ​പ​മു​ള്ള ടി.​എം. വ​ർ​ഗീ​സ് സ്‌​മാ​ര​ക ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​ത്യേ​ക കോ​ട​തി ജി​ല്ല പ്രി​ൻ​സി​പ്പ​ൽ ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്‌​ജി പി. ​മാ​യാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പു​റ്റി​ങ്ങ​ൽ കേ​സി​ന്‍റേ​തു​ൾ​പ്പെ​ടെ മു​ഴു​വ​ൻ​രേ​ഖ​ക​ളും പ്ര​ത്യേ​ക കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി.

തൊ​ണ്ടി​മു​ത​ലു​ക​ളും മ​റ്റും അ​ടു​ത്ത​ദി​വ​സം മാ​റ്റും. കോ​ട​തി​യി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. 2016 ഏ​പ്രി​ൽ 10ന് ​പു​ല​ർ​ച്ച​യു​ണ്ടാ​യ വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ൽ 110 പേ​ർ മ​രി​ക്കു​ക​യും 656 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​തി​നാ​യി​രം പേ​ജാ​ണ് കു​റ്റ​പ​ത്രം. കേ​സി​ൽ 1417 സാ​ക്ഷി​ക​ളും 1611 രേ​ഖ​യും 376 തൊ​ണ്ടി​മു​ത​ലും ഉ​ണ്ട്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. ജ​ബ്ബാ​ർ, പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി. പ്ര​തി​ക​ൾ ഹാ​ജ​രാ​കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നി​ല്ല. കേ​സ് 2025 ജ​നു​വ​രി ഒ​ന്നി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newsputtingal firetrial proceedingsPuttingal fireworks accident
News Summary - Puttingal fireworks accident: Trial proceedings begin
Next Story