Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2016 11:52 PM GMT Updated On
date_range 24 Sep 2017 4:09 AM GMTപുറ്റിങ്ങല്‍ ദുരന്തം: 37 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും
text_fieldsbookmark_border
കൊല്ലം: 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസിലെ കുറ്റപത്രം തയാറാക്കല്‍ അവസാനഘട്ടത്തില്‍. മൂന്നാഴ്ചക്കകം പരവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. 57 പ്രതികളുള്ള കുറ്റപത്രത്തില്‍ 37 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. 1650 പേരെ സാക്ഷികളായും ഉള്‍പ്പെടുത്തും. ജില്ല ഭരണകൂടത്തിന്‍െറ വിലക്ക് ലംഘിച്ച് മത്സരക്കമ്പം നടത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടത്തെല്‍. 57 പേരെ പ്രതികളായി ഉള്‍പ്പെടുത്തിയിട്ടുള്ളതില്‍ 15 പേര് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്. കഴിഞ്ഞ ഏപ്രില്‍ 10ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു വെടിക്കെട്ട് ദുരന്തമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story