പുറ്റിങ്ങല്‍ ദുരന്തം: ജുഡീഷ്യല്‍ കമീഷന്‍ വേണ്ടെന്ന് സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: കൊല്ലം പുറ്റിങ്ങലില്‍ 110 പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ വെടിക്കെട്ട്ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വെണ്ടെന്ന് സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാര്‍ ആറുമാസകാലാവധി നിശ്ചയിച്ച് നിയോഗിച്ച കമീഷനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കഴിഞ്ഞമാസം നല്‍കിയ രാജിക്കത്ത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു.
ഇതേകേസില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലത്തെിയ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം ഉപേക്ഷിക്കുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നുള്ള പൊലീസ്, രാഷ്ട്രീയകക്ഷികളുടെ ശക്തമായ സമ്മര്‍ദമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
ദുരന്തത്തില്‍ പൊലീസ്, റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയാണ് സംഭവിച്ചത്. വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതരാഷ്ട്രീയ ഇടപെടലുകളും ഉണ്ടായി. ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയാകില്ളെന്ന വിലയിരുത്തലാണ് രാഷ്ട്രീയനേതൃത്വങ്ങള്‍ക്കുള്ളത്. പ്രാദേശികമായ പ്രശ്നങ്ങളെയും ഇവര്‍ ഭയക്കുന്നു. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അഭികാമ്യമത്രെ.
ജുഡീഷ്യല്‍ കമീഷനെ ഒഴിവാക്കാന്‍ പാര്‍ട്ടിതലങ്ങളില്‍ ശക്തമായ സമ്മര്‍ദമാണുണ്ടായിരുന്നത്. അതേസമയം, കമീഷന്‍െറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ ജീവനക്കാരെയോ അനുവദിക്കാത്തതാണ് ജസ്റ്റിസ് കൃഷ്ണന്‍ നായരുടെ പ്രതിഷേധത്തിനാധാരം. ഒക്ടോബര്‍ 21ന് കമീഷന്‍െറ കാലാവധി അവസാനിച്ചിരുന്നു.
ഇതിനുമുമ്പ്, കമീഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ അദ്ദേഹം പലതവണ സര്‍ക്കാറിന് കത്തുനല്‍കി. എന്നാലിതെല്ലാം അവഗണിക്കപ്പെട്ടു. കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ ശേഷിക്കുമ്പോഴും ഇക്കാര്യം സര്‍ക്കാറിനെ ധരിപ്പിച്ചു. എന്നാല്‍, വേണ്ട സഹായം നല്‍കാനോ കമീഷന്‍ കാലാവധി പുതുക്കാനോ സര്‍ക്കാര്‍ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.