പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പുതിയ ജുഡീഷ്യല്‍ കമീഷന്‍
text_fieldsതിരുവനന്തപുരം: കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥനാണ് പുതിയ കമീഷന്‍. ദുരന്തം ഉണ്ടായ ഉടന്‍ നിയോഗിച്ച ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായര്‍ രാജിവെച്ചിരുന്നു. സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നില്ളെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാജി. അത് സര്‍ക്കാര്‍ അംഗീകരിച്ചു.
ഡോ.ജി. ഹരികുമാറിനെ അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമീഷണറും എക്സ് ഒഫിഷ്യോ സെക്രട്ടറിയുമായി നിയമിച്ചു.
കിഫ്ബി ഓഫിസിന്‍െറ ഭരണപരമായ ഘടനയും സ്റ്റാഫ് പാറ്റേണും മന്ത്രിസഭ അംഗീകരിച്ചു. ധനകാര്യ ഭരണവിഭാഗത്തില്‍ ജോയന്‍റ് ഫണ്ട് മാനേജര്‍- ഒന്ന്, ഡെപ്യൂട്ടി ഫണ്ട് മാനേജര്‍-ഒന്ന്, സെക്ഷന്‍ ഓഫിസര്‍-ഒന്ന്, അസിസ്റ്റന്‍റ്-മൂന്ന്, ഓഫിസ് അറ്റന്‍ഡന്‍റ്-ഒന്ന്, സ്പീക്കര്‍-കം-ഓഫിസ് അറ്റന്‍ഡന്‍റ്-ഒന്ന്; ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഫിനാന്‍സ് ഗ്രൂപ് വിഭാഗത്തില്‍ അന്യത്രസേവനവ്യവസ്ഥയില്‍ ജനറല്‍ മാനേജര്‍ -ഒന്ന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ - രണ്ട്, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ - രണ്ട്, പ്രോജക്ട് അപ്രൈസല്‍ വിഭഗത്തില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍- ഒന്ന്, ചീഫ് ജനറല്‍ മാനേജര്‍- ഒന്ന്, ജനറല്‍ മാനേജര്‍ (അപ്രൈസല്‍)- രണ്ട്, പ്രോജക്ട് മാനേജര്‍- രണ്ട്, അസിസ്റ്റന്‍റ് പ്രോജക്ട് മാനേജര്‍- രണ്ട്, പ്രോജക്ട് അസിസ്റ്റന്‍റ്- ആറ്, സ്വീപ്പര്‍-കം-ഓഫിസ് അറ്റന്‍ഡന്‍റ്- രണ്ട്; പരിശോധന അതോറിറ്റി വിഭാഗത്തില്‍ ചീഫ് പ്രോജക്ട് എക്സാമിനര്‍- ഒന്ന്, അഡീഷനല്‍ സെക്രട്ടറി- ഒന്ന്, ഡെപ്യൂട്ടി/ അണ്ടര്‍ സെക്രട്ടറി- രണ്ട്, പ്രോജക്ട് അസിസ്റ്റന്‍റ്- മൂന്ന്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍- രണ്ട്, അസിസ്റ്റന്‍റ് എന്‍ജിനീയര്‍- രണ്ട് എന്നിങ്ങനെയാണ് തസ്തികകള്‍.
മലപ്പുറം ജില്ല പബ്ളിക് ഹെല്‍ത്ത് ലാബില്‍ ഉള്‍പ്പെടെ ഏതാനും തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.