പുറ്റിങ്ങല്‍ ദുരന്തം: പീതാംബരക്കുറുപ്പിനെതിരെ മൊഴികളുണ്ടെന്ന് ക്രൈംബ്രാഞ്ച്
text_fieldsകൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്‍ എം.പി പീതാംബരക്കുറുപ്പിനെതിരെ സാക്ഷിമൊഴികളുള്ളതായി ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍. ദുരന്തത്തിനിടയാക്കിയ വെടിക്കെട്ട് മത്സരം നടത്താന്‍ അനുമതി ലഭിച്ചത് പീതാംബരക്കുറുപ്പിന്‍െറ ഇടപെടലിലൂടെയാണെന്ന് വ്യക്തമാക്കുന്നതാണ് മൊഴികള്‍. വെടിക്കെട്ട് മത്സരം നടക്കുന്ന സമയത്ത് മൈക്കിലൂടെ പീതാംബരക്കുറുപ്പിന് സംഘാടകര്‍ തുടര്‍ച്ചയായി നന്ദി പ്രകടിപ്പിച്ചിരുന്നതായി രണ്ട് പൊലീസ് ഓഫിസര്‍മാരുള്‍പ്പെടെ എട്ട് സാക്ഷികളാണ് മൊഴി നല്‍കിയത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ട് ജി. ശ്രീധരനാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കേസ് ഡിവിഷന്‍ബെഞ്ച് വിധി പറയാനായി മാറ്റി. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഓഫിസര്‍മാരായ ഷാജി, സുബൈര്‍കുട്ടി, മറ്റ് സാക്ഷികളായ ജയശ്രീ, രഘുനാഥപിള്ള, രതീഷ് ഗോപാല്‍, അനുമോഹന്‍, പ്രണവ് ആര്‍. നാഥ്, ഓമന എന്നിവരെല്ലാം പീതാംബരക്കുറുപ്പിന് നന്ദി പറയുന്നത് കേട്ടതായി മൊഴി നല്‍കിയിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി തേടി കമീഷണറെയും എ.ഡി.എമ്മിനെയും ബന്ധപ്പെട്ടപ്പോള്‍ നിയമപരമായി കഴിയില്ളെന്ന് അവര്‍ ബോധ്യപ്പെടുത്തുകയും ഇതോടെ താന്‍ പിന്‍മാറിയെന്നുമാണ് പീതാംബരക്കുറുപ്പിന്‍െറ മൊഴി. എന്നാല്‍, പീതാംബരക്കുറുപ്പിനെതിരെ സാക്ഷികള്‍ മൊഴി നല്‍കിയ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്‍െറ പങ്കാളിത്തവും മറ്റ് സാഹചര്യങ്ങളും അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നും ഇതിന് മതിയായ സമയം അനുവദിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇതുവരെയുള്ള അന്വേഷണത്തിന്‍െറ കൃത്യമായ വിശദാംശങ്ങള്‍ നല്‍കാനുള്ള കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സത്യവാങ്മൂലം സമര്‍പ്പിച്ചത്. വെടിക്കെട്ട് മത്സരത്തിന് അനുമതി നല്‍കാന്‍ ജനപ്രതിനിധികളടക്കമുള്ള രാഷ്ട്രീയ നേതാക്കളില്‍നിന്ന് സമ്മര്‍ദമുണ്ടായിരുന്നില്ളെന്നാണ് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയില്‍ നല്‍കിയ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.