''പാലത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുത്തവർ തന്നെ ഇബ്രാഹിംകുഞ്ഞിനെ വേട്ടയാടുന്നു''
text_fieldsതിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പിന്തുണയുമായി മുസ്ലിംലീഗ് നേതാവും എം.പിയുമായ പി.വി അബ്ദുൽ വഹാബ്. ഇബ്രാഹിംകുഞ്ഞിനെതിരെ നടന്നത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയപ്രേരിതമായ അറസ്റ്റാണ്. പാലത്തിന്റെ 30 ശതമാനം ജോലി പൂർത്തിയാക്കിയത് എൽ.ഡി.എഫ് സർക്കാരാണ്. പാലത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുത്തവർ തന്നെയാണ് ഗൂഢലക്ഷ്യങ്ങളോടെ മുൻ മന്ത്രിയെ വേട്ടയാടുന്നതെന്നും പി.വി അബ്ദുൽ വഹാബ് ഫേസ്ബുക്കിലുടെ പ്രതികരിച്ചു.
പി.വി അബ്ദുൽ വഹാബ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ഇബ്രാഹിംകുഞ്ഞിനെതിരെ നടന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയപ്രേരിതമായ അറസ്റ്റാണ്. പാലാരിവട്ടം പാലത്തിന്റെ പേരിൽ പ്രാഥമിക ചട്ടങ്ങൾ പോലും പാലിക്കാതെ ഒരു മുൻ മന്ത്രിക്കെതിരെ നടത്തിയ ഈ നീക്കം പ്രതിഷേധാർഹമാണ്. പാലത്തിന്റെ 30 ശതമാനം ജോലി പൂർത്തിയാക്കിയത് എൽ.ഡി.എഫ് സർക്കാരാണ്. പാലത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുത്തവർ തന്നെയാണ് ഗൂഢലക്ഷ്യങ്ങളോടെ മുൻ മന്ത്രിയെ വേട്ടയാടുന്നത്. അന്വേഷണത്തിന്റെ ഘട്ടത്തിൽ അറസ്റ്റ് വേണ്ടെന്നായിരുന്നു വിജിലൻസ് നിലപാട്. ഇപ്പോൾ അറസ്റ്റിനുള്ള ഒരു സാഹചര്യവുമില്ല എന്നിരിക്കെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു നാടകം മാത്രമാണിത്. ഈയിടെ ഉയർന്നുവന്ന രാഷ്ട്രീയ വിവാദങ്ങൾ മറച്ചുവെക്കാനുള്ള പ്രതികാര നടപടിയാണിതെന്ന് ആർക്കും മനസ്സിലാകും. മാന്യതയില്ലാത്ത ഇത്തരം നീക്കങ്ങളിലൂടെ തങ്ങൾക്കെതിരായ ആരോപണങ്ങളെ മറികടക്കാമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.