കാപ്പനെ വിട്ടയക്കണമെന്ന് വഹാബ് രാജ്യസഭയിൽ
text_fieldsന്യൂഡൽഹി: ഹാഥറസ് സംഭവം റിപ്പോർട്ട് ചെയ്യാൻപോയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടയക്കാൻ നടപടി എടുക്കണമെന്ന് മുസ്ലിംലീഗ് എം.പി പി.വി. അബ്ദുൽ വഹാബ് രാജ്യസഭയിൽ ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു വഹാബ്.
കേരളത്തിലെ മാധ്യമപ്രവർത്തകർ ഇൗആവശ്യമുന്നയിച്ച് സമര രംഗത്താണെന്നും വഹാബ് പറഞ്ഞു.
സിദ്ദീഖ് കാപ്പെൻറ മോചനം: പിന്തുണയുമായി ചെന്നിത്തല
വേങ്ങര: ഹാഥറസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ വേങ്ങര സ്വദേശി സിദ്ദീഖ് കാപ്പെൻറ ഭാര്യ റൈഹാനത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കണ്ടു. ഐശ്വര്യ കേരളയാത്രക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിനിടെ വേദിയിലെത്തിയാണ് ഭർത്താവിെൻറ മോചനത്തിനുള്ള നിയമ പോരാട്ടത്തിന് റൈഹാനത്ത് സഹായവും പിന്തുണയും ആവശ്യപ്പെട്ടത്.
വേദിയിലുണ്ടായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയോട് വിവരം തിരക്കിയ രമേശ് ചെന്നിത്തല, കേസിന് എല്ലാ പിന്തുണയും ഉണ്ടാവുമെന്നറിയിച്ചു. റൈഹാനത്തിനൊപ്പം രണ്ടു മക്കളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.