Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സത്യമേ ജയിക്കൂ.....

'സത്യമേ ജയിക്കൂ.. എന്റെ മുഖ്യമന്ത്രിക്കും മുന്നണിക്കും പാർട്ടിക്കും ഹൃദയാഭിവാദ്യം' -പി.വി. അൻവർ

text_fields
bookmark_border
സത്യമേ ജയിക്കൂ.. എന്റെ മുഖ്യമന്ത്രിക്കും മുന്നണിക്കും പാർട്ടിക്കും ഹൃദയാഭിവാദ്യം -പി.വി. അൻവർ
cancel

നിലമ്പൂർ: ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത്‌ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കം ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രിക്കും മുന്നണിക്കും പാർട്ടിക്കും അഭിവാദ്യം നേർന്ന് പി.വി. അൻവർ എം.എൽ.എ. ശ്രീറാമിനെ മാറ്റിയ ഉടൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അൻവറിന്റെ അഭിവാദ്യം. 'ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത്‌ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കം ചെയ്തു.. സത്യം ജയിക്കും.. സത്യമേ ജയിക്കൂ.. എന്റെ മുഖ്യമന്ത്രിക്കും.. എന്റെ മുന്നണിക്കും.. എന്റെ പാർട്ടിക്കും.. ഹൃദയാഭിവാദ്യങ്ങൾ..♥️♥️♥️' എന്നായിരുന്നു പോസ്റ്റ്.

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച വിഷയത്തിൽ അൻവർ അടക്കമുള്ള എല്‍.ഡി.എഫിലെ സ്വതന്ത്ര എം.എല്‍.എമാരും മന്ത്രിമാരും ഇതുവരെ പ്രതികരിക്കാത്തത് കാന്തപുരം വിഭാഗത്തിന്റെ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇവർ മൗനീബാബകളാണെന്ന് ആരോപിച്ച് കാന്തപുരം വിഭാഗം നേതാവ് ഒ.എം. തരുവണ ഇന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ​വൈറലായിരുന്നു.

​'ഞങ്ങളുടെ വോട്ടു ബലത്തിനു പുറത്താണ് നിങ്ങൾ മൗനീബാവകളായിരിക്കുന്നത്. നിങ്ങൾക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട്' എന്നായിരുന്നു ഒ.എം. തരുവണ താക്കീത് ചെയ്തത്. മന്ത്രിമാരായ വി. അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി.ടി.എ. റഹീം, പി.വി. അന്‍വര്‍ എന്നിവരുടെ ഫോട്ടോകൾ സഹിതമായിരുന്നു ഇൗ കുറിപ്പ്. ഇതിനുപിന്നാലെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് എഴുതിയ കത്തിന്റെ കോപ്പി ഒരുമണിക്കൂർ മുമ്പ് അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.

കത്തിൽ നിന്ന്:

'ക്ഷേമം നേരുന്നു, ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. മാധ്യമ പ്രവർത്തകനായ കെ.എം.ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഐ.എ.എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്റെ ആലപ്പുഴ കലക്ടറായുള്ള പുതിയ നിയമനം പൊതു സമൂഹത്തിനിടയിൽ വ്യാപകമായ പരാതികൾക്ക് ഇടവരുത്തിയിട്ടുണ്ട്.

മത-ജാതി ഭേദമന്യേ ഈ വിഷയത്തിൽ എതിരഭിപ്രായം ഉയർന്നു വരുന്നുണ്ട്. ഈ സാഹചര്യം മുതലാക്കി വ്യാപകമായി സർക്കാരിനെതിരെയുള്ള പ്രചരണായുധമായും ഈ നിയമനത്തെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്.

ആയതിനാൽ ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ വിഷയത്തിൽ ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sriram Venkitaramankm basheerPV Anvar
News Summary - PV Anvar about Sriram Venkitaraman's transfer
Next Story