നാട്ടിൽ പൊലീസ് അതിക്രമം, കാട്ടിൽ വന്യജീവി ആക്രമണം; ജനത്തിന് എവിടേയും രക്ഷയില്ല -പി.വി. അൻവർ
text_fieldsനിലമ്പൂർ: നാട്ടിൽ പൊലീസതിക്രമം നടക്കുമ്പോൾ വനാതിർത്തിയിൽ പുലിയും കടുവയും ആനകളും മനുഷ്യരെ ആക്രമിച്ചു കൊല്ലുകയാണെന്നും എവിടേയും ജനജീവിതത്തിന് രക്ഷയില്ലെന്നും പി.വി. അൻവർ എം.എൽ.എ. വാൽപാറയ്ക്ക് സമീപം അമ്മയോടൊപ്പം നടന്നുവരികയായിരുന്ന ആറുവയസ്സുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആദരാഞ്ജലി അർപ്പിച്ച് എഴുതിയ കുറിപ്പിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്.
ഝാർഖണ്ഡ് സ്വദേശികളായ അതുൽ അൻസാരിയുടേയും നാസ്റിൻ ഖാത്തൂനിന്റേയും മകൾ അപ്സര ഖാത്തൂനാണ് സൂചിമല എസ്റ്റേറ്റ് പരിസരത്തുവെച്ച് കൊല്ലപ്പെട്ടത്. അമ്മനോക്കിനിൽക്കേ അപ്സരയെ പുള്ളിപ്പുലി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ ചില പ്രഖ്യാപനങ്ങൾ നടത്തുകയും അടുത്ത ദുരന്തമുണ്ടാകുമ്പോൾ മാത്രം പിന്നേയും ഉണരുന്ന സംവിധാനമായി കേരളാസർക്കാരിന്റെ എല്ലാ വകുപ്പുകളും മാറിയിരിക്കുന്നു. പ്രഖ്യാപനങ്ങൾ ജലരേഖകളായി മാറുകയാണ്. വനാതിർത്തിയിൽ നടക്കുന്ന ഇത്തരം വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിലവസാനത്തേതാണ് അപ്സരയെന്ന പിഞ്ചുബാലികയുടേത് -അൻവർ ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണരൂപം:
ഹൃദയഭേദകമായ വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. പോലീസതിക്രമം നാട്ടിൽ നടക്കുമ്പോൾ വനാതിർത്തിയിൽ പുലിയും കടുവയും ആനകളും മനുഷ്യരെ ആക്രമിച്ചു കൊല്ലുകയാണ്. വാൽപാറയ്ക്ക് സമീപം അമ്മയോടൊപ്പം നടന്നുവരികയായിരുന്ന ഝാർഖണ്ഡ് സ്വദേശികളായ അതുൽ അൻസാരിയുടേയും നാസിരെൻ ഖാത്തൂനിന്റേയും മകൾ ആറുവയസ്സുകാരിയായ അപ്സര ഖാത്തൂനാണ് സൂചിമല എസ്റ്റേറ്റ് പരിസരത്തുവെച്ച് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമ്മനോക്കിനിൽക്കേ അപ്സരയെ പുള്ളിപ്പുലി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ ചില പ്രഖ്യാപനങ്ങൾ നടത്തുകയും അടുത്ത ദുരന്തമുണ്ടാകുമ്പോൾ മാത്രം പിന്നേയും ഉണരുന്ന സംവിധാനമായി കേരളാസർക്കാരിന്റെ എല്ലാ വകുപ്പുകളും മാറിയിരിക്കുന്നു. പ്രഖ്യാപനങ്ങൾ ജലരേഖകളായി മാറുകയാണ്. വനാതിർത്തിയിൽ നടക്കുന്ന ഇത്തരം വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിലവസാനത്തേതാണ് അപ്സരയെന്ന പിഞ്ചുബാലികയുടേത്.
ജനങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാതാക്കുന്ന സംസ്ഥാന വനംവകുപ്പും കേരളാപ്പോലീസും ഇക്കാര്യത്തിൽ അടിയന്തിരമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ടതാണ്.
വാൽപാറയിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട
അപ്സര ഖാത്തൂന് ആദരാഞ്ജലികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.