Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവിശ്വസനീയം......

അവിശ്വസനീയം... കണ്ണീരോടെ വിടയെന്ന് പി.വി. അൻവർ

text_fields
bookmark_border
pv anvar
cancel

കോഴിക്കോട്: അന്തരിച്ച നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും മലപ്പുറം ഡി.സി.സി അധ്യക്ഷനുമായ വി.വി. പ്രകാശിന് ആദരാഞ്ജലികൾ അർപ്പിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ. പ്രകാശിന്‍റെ വിയോഗത്തിൽ അവിശ്വസനീയമെന്ന് പ്രതികരിച്ച അൻവർ, കണ്ണീരോടെ വിട നൽകുന്നതായി ഫേസ്ബുക്കിൽ കുറിച്ചു

അവിശ്വസനീയം..
പ്രിയ സുഹൃത്ത് ശ്രീ വി.വി പ്രകാശിന് കണ്ണീരോടെ വിട..
ആദരാഞ്ജലികൾ

ഹൃദയാഘാതത്തെ തുടർന്ന്​ വ്യാഴാഴ്ച പുലർച്ചെയാണ് വി.വി. പ്രകാശ്​ അന്തരിച്ചത്. പുലർച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടില്‍ നിന്ന് എടക്കരയിലെ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പ്രകാശിനെ മ​ഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം വരാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെയാണ് പ്രകാശിന്‍റെ വിയോഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Anvar MLAVV Prakashldf
News Summary - PV Anvar condolences to VV Prakash Death
Next Story