നിലമ്പൂർ രാജിവെച്ച് പാലക്കാട് മത്സരിക്കുമോ? എന്തും സംഭവിക്കാമെന്ന് അൻവർ; ‘രാവിലെ 10ന് സർപ്രൈസ് വെളിപ്പെടുത്തൽ; രാഷ്ട്രീയ നെക്സസിന്റെ ഉറക്കം നഷ്ടപ്പെടും’
text_fieldsതൃശൂർ: കടുത്ത പോരാട്ടം നടക്കുന്ന പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കളംപിടിക്കാൻ പി.വി. അൻവർ എം.എൽ.എയും രംഗത്ത്. നിലമ്പൂരിലെ എം.എൽ.എ സ്ഥാനം രാജിവെച്ച് അൻവർ പാലക്കാട് മത്സരിച്ചേക്കുമെന്ന അഭ്യൂഹം പൂർണമായും തള്ളാെതയാണ് അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എം.എൽ.എ സ്ഥാനം രാജിവെച്ച് പാലക്കാട് മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘അതൊക്കെ നമുക്ക് കാണാം, സമയമുണ്ടല്ലോ, സമയമുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ഇത്തരം വാർത്തകൾ തള്ളുന്നില്ലേ എന്ന് ചോദിച്ചപ്പോൾ എന്തിന് തള്ളണമെന്നായി പ്രതികരണം. ‘എന്തുവേണമെങ്കിലും ഈ ജനാധിപത്യ രാജ്യത്ത് ചെയ്യാമല്ലോ.. മത്സരിക്കാം, മത്സരിക്കാതിരിക്കാം, രാജിവെക്കാം, എന്തുമാകാം. സരിൻ എന്താണ് ചെയ്യേണ്ടത് എന്ന് സരിന് തീരുമാനിക്കാം. നാളെ രാവിലെ 10 മണിക്ക് പാലക്കാട് വാർത്താസമ്മേളനത്തിൽ സർപ്രൈസായി കാര്യങ്ങൾ പറയും. ഞാൻ നേരത്തെ തന്നെ പറയുന്ന രാഷ്ട്രീയ നെക്സസിന്റെ ഉറക്കം നാളെ മുതൽ നഷ്ടപ്പെടും’ -അൻവർ പറഞ്ഞു.
അതേസമയം, ഡി.എം.കെക്ക് എവിടെയും സ്ഥാനാർഥിയിെല്ലന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആശയവുമായി പൊരുത്തമുള്ള സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കും. ചേലക്കരയിൽ സുധീറിനെ പിന്തുണക്കും. അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിരവധി തവണ അവഗണിക്കപ്പെട്ടു. ആ സാഹചര്യത്തിൽ അദ്ദേഹത്തെ ഡി.എം.കെ സഹായിക്കും. വിജയിപ്പിക്കേണ്ട ബാധ്യത ഞങ്ങൾ ഏറ്റെടുക്കും -അൻവർ പറഞ്ഞു.
നേരത്തെ, കോണ്‍ഗ്രസുമായി ഇടഞ്ഞ പി. സരിനെ ഒപ്പം കൂട്ടാന്‍ പി വി അന്‍വര്‍ നീക്കം നടത്തിയിരുന്നു. സരിനുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. തൃശൂര്‍ തിരുവില്വാമലയില്‍ നടത്തിയ കൂടിക്കാഴ്ചയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു നീക്കം. എന്നാൽ, എൽ.ഡി.എഫുമായി കൈകോർക്കാനാണ് സരിന്റെ ശ്രമം. മത്സരിക്കുമെന്ന കാര്യം സരിൻ സ്ഥിരീകരിച്ചിട്ടുണ്ട്. എൽ.ഡി.എഫ് നാളെ തീരുമാനം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.