ഒടുവിൽ അൻവർ മലക്കംമറിഞ്ഞു; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ; ചേലക്കരയിൽ മൽസരിക്കും
text_fieldsപാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. അതേസമയം, ചേലക്കര മണ്ഡലത്തിൽ ഡി.എം.കെ സ്ഥാനാർഥി എം.കെ. സുധീർ മൽസരിക്കുമെന്നും അൻവർ വ്യക്തമാക്കി. പാലക്കാട്ട് ശക്തി തെളിയിച്ച് നടത്തിയ റാലിക്ക് ശേഷമുള്ള സമ്മേളനത്തിലാണ് അൻവർ നിലപാട് പ്രഖ്യാപിച്ചത്.
പാലക്കാട്: പാലക്കാട്ട് ഡി.എം.കെ സ്ഥാനാർഥി മിന്‍ഹാജ് മെദാറിനെ മത്സരിപ്പിക്കില്ല. ഫാഷിസം കേരളത്തിൽ വേരുറപ്പിക്കാതിരിക്കാൻ നിരുപാധികമായി യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുമെന്നും അൻവർ വ്യക്തമാക്കി. പാലക്കാട് നഗരത്തിൽ റോഡ് ഷോക്കുശേഷം നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, ചേലക്കരയില്‍ വിട്ടുവീഴ്ചയില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും അൻവർ വ്യക്തമാക്കി.
ഫാഷിസത്തെ ചെറുക്കാൻ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കണം എന്നു മാത്രമേ യു.ഡി.എഫ് നേതൃത്വത്തോട് പറഞ്ഞുള്ളൂ. അതിന്റെ പേരിലാണ് പ്രതിപക്ഷനേതാവിന്റെ അപമാനിക്കൽ. അത് സഹിച്ചാണ് രാഹുലിനെ പിന്തുണക്കാൻ തീരുമാനമെടുക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസിലെ ചില നേതാക്കൾക്ക് ആത്മാർഥമായി താൽപര്യമില്ല. അവർക്കിടയിൽ ഒരു നക്സസ് പ്രവർത്തിക്കുന്നു.
കേരളത്തിലെ പ്രശസ്തമായ പ്രഫഷനൽ ടീം നടത്തിയ സർവേ ഫലം വെളിവാക്കുന്നത് പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥിതി സ്ഫോടനാത്മകമാണ് എന്നാണ്. കോൺഗ്രസ് സ്ഥാനാർഥിയെ 50 ശതമാനം കോൺഗ്രസുകാർ അംഗീകരിക്കുന്നില്ല. സരിനെ കൊണ്ടുനടക്കുന്നവരുടെ വോട്ടുകൾപോലും സരിന് കിട്ടില്ല- അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.