Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എന്റെ അസാന്നിധ്യം...

‘എന്റെ അസാന്നിധ്യം കാര്യങ്ങളെ ബാധിക്കുന്നതിനാൽ അങ്ങ് പലതവണ വിളിച്ചിട്ടും വരാൻ കഴിഞ്ഞില്ല’ -അൻവർ മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂർണരൂപം

text_fields
bookmark_border
‘എന്റെ അസാന്നിധ്യം കാര്യങ്ങളെ ബാധിക്കുന്നതിനാൽ അങ്ങ് പലതവണ വിളിച്ചിട്ടും വരാൻ കഴിഞ്ഞില്ല’ -അൻവർ മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂർണരൂപം
cancel

മലപ്പുറം: പി.വി. അൻവർ എം.എൽ.എ സെപ്റ്റംബർ രണ്ടിന് മുഖ്യമന്ത്രിക്കു നൽകിയ കത്തിലുള്ളത് 14 വിഷയങ്ങൾ ഉൾപ്പെട്ട പരാതി. ഇന്നലെ വാർത്തസമ്മേളനത്തിനുശേഷം അദ്ദേഹം മാധ്യമങ്ങൾക്ക് പരാതിയുടെ പകർപ്പ് കൈമാറുകയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘അങ്ങയുടെ ഓഫിസിൽ നിന്നും പല തവണ അറിയിച്ചിട്ടും കഴിഞ്ഞ 3 ദിവസത്തിനിടയിൽ അങ്ങയെ നേരിൽ വന്ന് കണാൻ കഴിയാതെയിരുന്നതിന്റെ കാരണം അങ്ങേയ്ക്ക് മനസ്സിലാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’ എന്ന മുഖവുരയോടെയാണ് അൻവർ കത്ത് തുടങ്ങുന്നത്.

മലപ്പുറം എസ്.പി ക്യാമ്പ് ഹൗസിലെ മരങ്ങൾ മുറിച്ചതാണ് ഒന്നാമത്തെ പരാതി. നവംബർ 30ന് ഏറനാട് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ യൂട്യൂബറും സഹായിയും നടത്തിയ പ്രശ്നമാണ് കത്തിൽ രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നത്. മൂന്നാമത് സ്വകാര്യ യൂട്യൂബ് ചാനലിനെതിരെയുള്ള കേസും നാലാമത് തൃശൂർ പൂരത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങളുമാണ്. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഫോൺ ചോർത്തുന്നതാണ് അഞ്ചാമതായി പറയുന്നത്. ആറാമത് സോളാർ കേസുമായി ബന്ധപ്പെട്ട പൊലീസ് ഇടപെടലും ഏഴാമത് കരിപ്പൂർ സ്വർണക്കടത്തിലെ പൊലീസ് ബന്ധവുമാണ്.

എട്ടാമത് എ.ഡി.ജി.പി കവടിയാർ കൊട്ടാരത്തിനു സമീപത്തെ സ്ഥലം വാങ്ങിയതും ഒമ്പതാമത് എ.ഡി.ജി.പിയുടെയും ബന്ധപ്പെട്ടവരുടെയും ഇടപാടുകളിൽ അന്വേഷണമെന്നതുമാണ്. പത്താമത് മുൻ മലപ്പുറം എസ്.പിയുടെ പണമിടപാട് സംബന്ധിച്ചും 11ാമത് താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടുമാണ്. 12ാമത്തേത് എടവണ്ണയിലെ റിദാൻ ബാസിൽ കൊലപാതകത്തെക്കുറിച്ചും 13ാമത് മുൻ എസ്.പിയുടെ സ്വർണക്കടത്തിൽ അന്വേഷണം വേണമെന്നുമുള്ളതാണ്. കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ടാണ് അവസാന വിഷയം.

കത്തിന്റെ പൂർണരൂപം:

ബഹുമാന്യനും ആദരണീയനുമായ മുഖ്യമന്ത്രി അവർകൾക്ക് :

സർ,

കഴിഞ്ഞ ദിവസങ്ങളിൽ പൊതുസമൂഹത്തിൻ്റെ മുമ്പാകെ ഞാൻ ഉന്നയിച്ച ആരോപണങ്ങളുടേയും സംഭവവികാസങ്ങളുടേയും ഉറവിടങ്ങളും സാക്ഷികളും പരാതിക്കാരും മലപ്പുറം ജില്ലയിൽ തന്നെ ആയിരുന്നതുകൊണ്ടും, ലഭിച്ച തെളിവുകളും അറിവുകളും ആയി ബന്ധപ്പെട്ട ആളുകൾ ജില്ലയുടെ പരിസരത്തുള്ളവർ ആയിരുന്നതിനാലും ജില്ലയിലെ 2 ദിവസത്തെ എൻറെ അസാന്നിധ്യം കാര്യങ്ങളെ ബാധിക്കും എന്നതിനാലുമാണ് അങ്ങയുടെ ഓഫീസിൽ നിന്നും പല തവണ അറിയിച്ചിട്ടും കഴിഞ്ഞ 3 ദിവസത്തിനിടയിൽ അങ്ങയെ നേരിൽ വന്ന് കണാൻ കഴിയാതെയിരുന്നതിൻ്റെ കാരണം അങ്ങേയ്ക്ക് മേൽ സാഹചര്യം മനസ്സിലാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആയതിനാൽ ഈ കാര്യത്തിൽ വ്യക്തിപരമായി അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോ ദിക്കുകയും ചെയ്യുന്നു.

കേരളം കണ്ട ഏറ്റവും വലിയ വർഗ്ഗീയ, വിദ്വേഷക പ്രചാരകനും രാജ്യദ്രോഹിയുമായ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ ഞാൻ നടത്തിയ നിയമപോരാട്ടങ്ങൾക്ക് പോലീസിൻ്റെ നീതിപൂർവ്വമായ പിന്തുണ കിട്ടുന്നില്ല എ ന്നുകണ്ടപ്പോളാണ് ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പി. ശ്രീ. എം.ആർ. അജിത്കുമാറിന്റെറെ നീക്കങ്ങളും കൂട്ടുകെട്ടുകളും കച്ചവടബന്ധങ്ങളും ഞാൻ വ്യക്തിപരമായി അന്വേഷിക്കാൻ തുടങ്ങിയത്. ഈ അന്വേഷണം എന്നെ എ ത്തിച്ചത് പോലീസ് സേനയുടെ തലപ്പത്തുള്ള അയാൾ ഒരു കുപ്രസിദ്ധ ക്രിമി നലാണെന്ന ബോധ്യത്തിലേക്കാണ്.. പോലീസ് സേനയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അദ്ദേഹത്തിനെതിരെ ഉള്ള ഏതെങ്കിലും പരാതികൾ അ ന്വേഷിക്കാനുള്ള ശ്രമം ഒരു ഉദ്യോഗസ്ഥരും നടത്താൻ ധൈര്യപ്പെടില്ല എന്ന ഉത്തമവിശ്വാസത്തിലാണ് ചില കാര്യങ്ങൾ പൊതുസമൂഹത്തിൻ്റെ മുമ്പാകെ തുറന്നുപറയേണ്ടി വന്നത്.

താഴെ പ്രതിപാദിക്കുന്ന കാര്യങ്ങൾ കേരളത്തിലെ ഏറ്റവും വി ശ്വസ്തരും അനുഭവ സമ്പന്നരുമായവർ എന്ന് അങ്ങേയ്ക്ക് ബോധ്യമുള്ള ഒരു സ്പെഷ്യൻ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചുകൊണ്ട്, കഴിയുമെങ്കിൽ ഒരു റിട്ടയേർഡ് ജഡ്‌ജിയുടെ നിരീക്ഷണത്തിലോ മേൽനോട്ടത്തിലോ, അങ്ങ യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിശദമായി അന്വേഷിക്കണം എന്നാണ് എ നിയ്ക്ക് വിനയപൂർവ്വം അഭ്യർത്ഥിക്കാനുള്ളത്.

1) മലപ്പുറം എസ്.പി. ക്യാമ്പ് ഹൗസിലെ മരങ്ങൾ മുറിക്കാൻ സോ ഷ്യൽ ഫോറസ്ട്രി നിശ്ചയിച്ച വിലയിൽ നിന്നും 150% -ത്തിലധികം കുറവ് വരു ത്തി വില്പന നടത്തിയ കാര്യവും, ശ്രീ. ശ്രീജിത്ത് എന്ന വ്യക്തി 2024 ജൂലൈ 22-ാം തീയതി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ. ശശിധരന് നൽകിയ പ രാതിയിൽ പറയുന്ന കാര്യങ്ങളും : സോഷ്യൽ ഫോറസ്ട്രി നിശ്ചയിച്ച വില യിൽ നിന്നും 150% വില കുറച്ച് വില്‌പന നടത്താനുണ്ടായതിന്റെ യഥാർത്ഥ കാ രണം, ഈ മരങ്ങളിലെ തേക്കുമരത്തിൻ്റെ പ്രധാനഭാഗം എ.ജി.ഡി.പി. അജിത്ത് കുമാർ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലെ യ്ക്കലിലെ ഒരു ഫർണിച്ചർ വ്യാപാരിയ്ക്ക് നൽകി ഡൈനിംഗ് ടേബിളും ചെയറുകളും ഉണ്ടാക്കി കടത്തിക്കൊണ്ടുപോയി എന്നും മഹാഗണി മരത്തിൻ്റെ പ്രധാന ഭാഗം ഉപയോഗിച്ച് സോഫാ സെറ്റ് നിർ മ്മിച്ച് അന്നത്തെ മലപ്പുറം എസ്.പി. ആയിരുന്ന സുജിത് ദാസ് ഐ.പി.എസ്. ഉം സ്വന്തം ആവശ്യത്തിന് വീട്ടിലേക്ക് കൊണ്ടുപോയെന്നും കാര്യങ്ങൾ, പുറ ത്തറിഞ്ഞപ്പോൾ തെളിവുനശിപ്പിക്കാനായി സ്വന്തം വീട്ടിൽ വെച്ച് അത് കത്തി ച്ചുകളഞ്ഞതായും അറിയാൻ ഇടയായിട്ടുണ്ട്. ഈ കാര്യം വിശദമായി അന്വേ ഷിക്കേണ്ടതായിട്ടുണ്ട്.

ഇതേ വിഷയത്തിൽ എം.എൽ.എ. എന്ന നിലയിൽ 23.08.2024 തീ യതിയിൽ ഞാൻ മലപ്പുറം എസ്‌.പി.യ്ക്ക് ഇ-മെയിൽ വഴി ശ്രീ. ശ്രീജിത്തിന്റെ പരാതിയിൽ നടപടി സ്വീകരിക്കണമെന്നഭ്യർത്ഥിച്ച് ഒരു കത്ത് നൽകിയിരുന്നു. ഈ കത്തിന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു മറുപടിയും ലഭിക്കാത്തതിനാൽ മേൽ പരാതിയുടെ വസ്‌തുത നേരിട്ട് മനസ്സിലാക്കാൻ ഞാൻ എസ്.പി. ക്യാമ്പ് ഓഫീസിൽ എത്തുകയും ക്യാമ്പ് ഓഫീസിലെ പാറാവുകാരനോട് മേൽപ്പറ ഞ്ഞ മുറിച്ച മരങ്ങളുടെ മുരട്‌കുറ്റികൾ അവിടെത്തന്നെ ഉണ്ടോയെന്ന് നോക്കി ബോധ്യപ്പെടാൻ വന്നതാണെന്നും പറഞ്ഞു. പാറാവുകാരൻ എസ്.പി.യെ ഫോ ണിൽ ബന്ധപ്പെട്ട് എൻ്റെ ഉദ്ദേശ്യം അറിയിച്ചപ്പോൾ ഒരു കാരണവശാലും എ എന്നെ അകത്തേക്ക് കടത്തിവിടരുതെന്നും അകത്തേക്ക് കടന്നാൽ അതിക്രമിച്ച് കടന്നതിനുള്ള കേസ്സ് എടുക്കുമെന്നും പറഞ്ഞ് എന്നെ മടക്കിയയച്ചു. നിയമസ ഭാ സാമാജികനായ എനിക്കുണ്ടായ മാനഹാനിക്കും പൊതുസമൂഹത്തിൽ നിന്നും എനിക്കു നേരിട്ട മോശംവാക്കുകൾക്കും കാരണക്കാരനായ മലപ്പുറം എസ്.പി. ശശിധരനെതിരെ ഒരു ജനപ്രതിനിധിയെ അവഹേളിച്ചതിൽ കർശനമായ ന ടപടി സ്വീകരിക്കണമെന്നും മാതൃകാപരമായി ശിക്ഷ നൽകണമെന്നും അഭ്യർഥിക്കുന്നു.

2) സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച നവ കേരള സദസ്സ് നവംബർ 30-ന് ഏറനാട് മണ്ഡലത്തിലെ അരീക്കോട് വെച്ച് നട ക്കവെ, ബഹു. മുഖ്യമന്ത്രി സദസ്സിൽ എത്തുന്ന സമയത്ത് ഈ പരിപാടി അല ങ്കോലപ്പെടുത്തണമെന്ന ദുരുദ്ദേശ്യത്തോടെ എത്തിയ ഒരു യുട്യൂബറും സഹാ യിയും സദസ്സിൽ പ്രശ്‌നങ്ങളുണ്ടാക്കിയപ്പോൾ പോലീസ് കണ്ടിട്ടും ഇടപെടാ ത്ത സാഹചര്യത്തിൽ സന്നിഹിതരായിരുന്ന ഇടതുപക്ഷ പ്രവർത്തകർ ഇവരെ ബലമായി സദസ്സിൽ നിന്നും പുറത്താക്കിയ സംഭവം അങ്ങ് ഓർക്കുന്നുണ്ടാകു മല്ലോ.

പിറ്റേ ദിവസം, ഡിസംബർ 1-ന് രാവിലെ അങ്ങ് നടത്തിയ പത്ര സമ്മേളനത്തിൽ ചില മാധ്യമപ്രവർത്തകർ ഈ കാര്യം ഉന്നയിക്കുകയുണ്ടായി. അവർക്ക് മറുപടിയായി അരീക്കോട് നവകേരള സദസ്സിൽ 7600-ഓളം സാധാര ണക്കാരായ മനുഷ്യർ പരാതി നൽകി തിരിച്ചുപോയെന്നും പ്രശ്നമുണ്ടാക്കി യവരെ സദസ്സിൽ നിന്നും മാറ്റുകയാണുണ്ടായതെന്നും അങ്ങ് വിശദീകരിച്ചതു മാണല്ലോ. അങ്ങയുടെ വിശദീകരണം വന്ന് ഒരു മണിക്കൂർ തികയും മുമ്പ് അ ങ്ങയുടെ വിശദീകരണ കളവാണെന്ന് വരുത്തി തീർക്കവണ്ണം ഇടതുപക്ഷ പ്രവർത്തകരെ കവർച്ചാ കേസ്സുൾപ്പടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ക്കൊണ്ട് ജില്ലാ പോലീസ് മേധാവി ശശിധരൻ നിർദ്ദേശ പ്രകാരം അരീക്കോ ട് പോലീസ് കള്ളക്കേസ്സെടുത്ത് സംഘാടക സമിതി കൺവീനറായിരുന്ന വ്യ ക്തിയടക്കമുള്ള പ്രവർത്തകരെ ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവിയുടെ ഈ നടപടി അങ്ങയെ അപകീർത്തിപ്പെടുത്തുന്നതും തെറ്റായ കീഴ്വ‌ഴക്കവു മാണ്. ഈ കേസ്സ് സർക്കാർ തലത്തിൽ അന്വേഷിച്ച് നിരപരാധികളായ ഇടതു പക്ഷ പ്രവർത്തകരെ കുറ്റവിമുക്തരാക്കാനും കള്ളക്കേസ്സെടുത്തവർക്കെതി രെയും അതിന് നിർദ്ദേശിച്ചവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുക യും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

3) മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ ഉടമസ്ഥനായ ഷാജൻ സ്ക‌റിയ എന്നയാൾക്കെതിരെ ഞാൻ നിലമ്പൂർ പോലീസ് സ്‌റ്റേഷ നിൽ പരാതി നൽകിയിരുന്നു. ഷാജൻ സ്‌കറിയ 2021 ഏപ്രിൽ 17-ന് രണ്ട് ഞെ ട്ടിക്കുന്ന വയർലെസ് സന്ദേശങ്ങൾ എന്ന പേരിൽ കേരള പോലീസിന്റെ രഹ സ്യ സ്വഭാവമുള്ള ഔദ്യോഗിക വയർലെസ് സന്ദേശങ്ങൾ ചോർത്തി പ്രക്ഷേപ ണം ചെയ്ത്‌ വീഡിയോ കണ്ടാണ് ഞാൻ പോലീസിൽ പരാതി നല്‌കിയിരുന്ന 5. Information Technology Act 2000 (Section 66B & 66F), The Official Secrets Act, 1923 (Section 3 &5) Indian Telegraph Act 1885 (Section 21&26) Indian Wire- less Telegraphy Act, 1933 എന്നീ വകുപ്പുകൾ പ്രകാരമുള്ള ഗുരുതര കുറ്റകൃത്യ മായിരുന്നു ഷാജൻ സ്‌കറിയ ചെയ്‌തിട്ടുണ്ടായിരുന്നത്. എന്നാൽ നിലമ്പൂരിൽ നൽകിയ പരാതി ആലുവ പോലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌തത്.

പരാതിയിൽ പ്രതിപാദിച്ചിരുന്ന വകുപ്പുകളിൽ Information Tech- nology Act 2000 ലെ 66B വകുപ്പ് മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. അതീവ സുരക്ഷാ പ്രാധാന്യവും രഹസ്യ സ്വഭാവവും പോലീസ് സേനാംഗങ്ങൾക്ക് മാത്രം ലഭിക്കുന്നതുമായ സംസ്ഥാന പോലീസ് സേനയുടെ വയർലെസ് മെ സേജ് കമ്മ്യൂണിക്കേഷൻ ശൃംഖലയിൽ നിന്നും വയർലെസ് സന്ദേശങ്ങൾ നി യമവിരുദ്ധമായി ചോർത്തി കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ആർക്കം ലഭ്യ മാകുന്ന തരത്തിൽ ലോകമെമ്പാടും യുട്യൂബ്, ഫെയ്‌സ്‌ബുക്ക് എന്നീ സാമു ഹ്യാമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിൽ Information Technology Act 2000 ലെ 66F വകുപ്പ് ചേർക്കാവുന്നതാണെന്ന നിയമോപദേശം ലഭിച്ചിട്ടും, ജാമ്യം ലഭി ക്കാൻ സാധ്യതയില്ലാത്ത 66F വകുപ്പ് ഷാജൻ സ്‌കറിയയെ സഹായിക്കാനാ യി എ.ജി.ഡി.പി. അജിത് കുമാർ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഇതിനു പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരമുണ്ട്. മാ ത്രവുമല്ല, ഷാജൻ സ്കറിയക്ക് വിദേശത്തേക്ക് കടക്കാനുള്ള സൗകര്യവും അജിത് കുമാർ ചെയ്‌തുകൊടുത്തിട്ടുണ്ട്. ഈ കേസ്സിൽ നിയമപരമായി നില നിൽക്കുന്ന Information Technology Act 2000 ലെ 66F വകുപ്പ് കൂടി ഉൾപ്പെടു ത്തി വിദ്വേഷ പ്രചാരകനായ ഷാജൻ സ്‌കറിയക്കെതിരെ ശക്തമായ നടപടി യെടുക്കുന്നതിനും അങ്ങ് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

4) തൃശ്ശൂരിൻ്റെ മാത്രമല്ല, കേരളത്തിൻ്റെ ആകെ സാംസ്‌കാരികാ ഘോഷമായ തൃശ്ശൂർ പൂരം ഇത്തവണ വാർത്തകളിൽ നിറഞ്ഞത് പോലീസ് നടപടികളുടെ പേരിലായിരുന്നു. ജനങ്ങൾ വളരെ വൈകാരികമായി പ്രതികരി ക്കുന്ന സാഹചര്യം പോലീസ് ഉണ്ടാക്കിയത് ബോധപൂർവ്വമാണ്. ഇതിനെ തു ടർന്ന് സംസ്ഥാനത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാധ്യമായി ഒരു ബി.ജെ.പി. പാർലമെന്റ്റ് അംഗം തൃശ്ശൂരിൽ നിന്ന് വിജയിക്കുകയുമുണ്ടായി. നഗരത്തിന്റെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥൻ്റെ മാത്രം തീരുമാനമല്ല ആ പോലീസ് നട പടി. പോലീസ് നടപടി ഉണ്ടായ സമയത്ത് എ.ഡി.ജി.പി. അജിത് കുമാറിൻ്റെ സാന്നിധ്യം തൃശ്ശൂരിലുണ്ടായിരുന്നു. തൃശ്ശൂരിൽ വിജയിച്ച ബി.ജെ.പി. എം.പി.യു മായി അടുത്ത ബന്ധമുള്ളയാണ് അജിത് കുമാർ. ഉന്നത ബി.ജെ.പി. നേത്യത്വ വുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് തൃശ്ശൂരിൽ പോലീസ് നടപടികളു ണ്ടായത്. അതിൽ എ.ഡി.ജി.പി. അജിത് കുമാറിൻ്റെ പങ്കും സാന്നിധ്യവും ഇ തുമായി നടന്ന ഗുഢാലോചനയും അന്വേഷണ വിധേയമാക്കണമെന്നും അ ഭ്യർത്ഥിക്കുന്നു.

5) എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സൈബർ സംഘത്തിലെ ഒരു വിഭാഗം അങ്ങ് അടക്കമുള്ള മന്ത്രിമാരുടേയും എം.എൽ.എ.മാരുടേയും ജനപ്രതിനിധികളുടേയും സംസ്ഥാനത്തെ പ്രമുഖരുടേയും പത്ര-ദൃശ്യമാധ്യമ രംഗത്തുള്ളവരുടേയും സിനിമാ മേഖലയിലെ പ്രമു ഖരുടേയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരു ടേയും ഫോൺ കോളുകൾ ചോർത്തുന്നുണ്ട് എന്ന ഗുരുതര ആരോപണം ഗൗ രവമായി അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

6) കേരളീയ സമൂഹം നീതിക്ക് വേണ്ടി കാതോർത്തിരുന്ന സോ ളാർ കേസ്സിൽ എല്ലാ തെളിവുകളുമുണ്ടായിരുന്നിട്ടും കുറ്റവാളികൾ രക്ഷപ്പെട്ട ത് എ.ജി.ഡി.പി. അജിത് കുമാറിൻ്റെ ഇടപെടലാണെന്ന് പേരുവെളിപ്പെടുത്താ ത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ എനിയ്ക്ക് ലഭിച്ച ശബ്ദസന്ദേശം വളരെ ഗൗരവത്തിലെടുത്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.

7) എ.ജി.ഡി.പി. അജിത് കുമാർ, സുജിത്ത്ദാസ് ഐ.പി.എസ്.. മലപ്പുറം ജില്ലയിലെ ഡാൻസാഫ് എന്നവരുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാ നത്താവളവുമായി ബന്ധപ്പെട്ട് നടത്തുവരുന്ന സ്വർണ്ണക്കള്ളക്കടത്ത് ഗൗരവക രമായി അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തി ഇതിലുൾപ്പെട്ട പോലീസ് ഉദ്യോ ഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും അവരുടെ സ്വത്തുകൾ ക ണ്ടെത്തി കണ്ടുകെട്ടുകയും അവ സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള നടപ ടിയും സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

8) എ.ഡി.ജി.പി. അജിത് കുമാർ കോടിക്കണക്കിന് രൂപ ചെലവ ഴിച്ച് വാങ്ങിയ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിനടുത്തെ സ്ഥലവും വീടും അദ്ദേഹത്തിൻറെ ഭാര്യയുടേയും ബന്ധുക്കളുടേയും പേരിൽ ഇന്ത്യക്ക കത്തും പുറത്തും അയാൾ വാങ്ങിക്കൂട്ടിയ സ്വത്തുവഹകളും കണ്ടെത്തി സർ ക്കാരിലേക്ക് നിക്ഷിപ്തമാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

9) പേര് വെളിപ്പെടുത്താതെ ഫോൺ സന്ദേശത്തിൽ പറയുന്ന എ.ഡി.ജി.പി.യുടെ സന്തത സഹചാരി മുജീബിനെ കുറിച്ചും എ.ഡി.ജി.പി.യു ടെ ഭാര്യയുടേയും അവരുടെ സഹോദരന്മാരുടേയും സുഹൃത്തുകളുടേയും പ രസ്യമായും രഹസ്യമായും അവർ ഉപയോഗിക്കുന്ന ഫോളുകളും ഫോൺ കോ ളുകളും ഇ-മെയിൽ സന്ദേശങ്ങളും വിശദമായി അന്വേഷണ പരിധിയിൽ ഉൾ പ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു.

10) മലപ്പുറം മുൻ എസ്.പി. ആയിരുന്ന സുജിത് ദാസ് ഐ.പി.എസ്. കള്ളക്കടത്ത് വഴി സമ്പാദിച്ച പണമെല്ലാം എവിടെയാണ് നിക്ഷേപിച്ചിരിക്കു ന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനാവശ്യമായ നടപടികൾ സ്വീകരിക്കണ മെന്ന് അഭ്യർത്ഥിക്കുന്നു. അന്വേഷണ പരിധിയിൽ അദ്ദേഹത്തിൻ്റെ ബന്ധു ക്കളും സുഹൃത്തുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇ തുകൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അഭ്യർത്ഥിക്കുന്നു.

11) താനൂർ പോലീസ് കസ്‌റ്റഡ് മരണക്കേസ്സിൽ സുജിത് ദാസി ന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വിശദമായി അന്വേഷിക്കണമെന്ന് അഭ്യർത്ഥി ക്കുന്നു.

12) എടവണ്ണ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ക്രൈം നമ്പർ 324/23 ആയി രജിസ്റ്റർ ചെയ്‌ത റിദാൻ ബാസിൽ എന്ന ചെറുപ്പക്കാരന്റെ കൊ ലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ച് കേസ്സിൽ കുറ്റപത്രം നൽ കിയിട്ടുണ്ട്. ഈ കേസ്സുമായി ബന്ധപ്പെട്ട് മരിച്ച റിദാൻ ബാസിലിൻ്റെ ഭാര്യയും അവരുടെ കുടുംബാംഗങ്ങളും എന്നെ നേരിൽ വന്നുകണ്ട് സത്യസന്ധമായല്ല എസ്.പി. സുജിത് ദാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് കേസ് അന്വേഷിച്ച തെന്നും യഥാർത്ഥ കുറ്റവാളികളല്ല ഈ കേസ്സിൽ പ്രതികളായിട്ടുള്ളതെന്നും പോലീസ് ഈ കേസ്സിൽ അവരുടേതായ സ്വാർത്ഥമായ അജണ്ട ഉണ്ടെന്നും പ റഞ്ഞിരുന്നു. അതിന് കാരണമായി പ്രധാനമായും അവർ ചൂണ്ടിക്കാണിച്ചത് മ രിച്ച റിദാൻ ബാസിലിൻ്റെ ഭാര്യയെ അന്വേഷണ സമയത്ത് പോലീസ് പറയു ന്ന രീതിയിൽ മൊഴി നൽകിയില്ലെങ്കിൽ അവരേയും കേസ്സിൽ പ്രതിയാക്കു മെന്നും പുറംലോകം കാണിക്കില്ലെന്നും പറഞ്ഞുകൊണ്ട് ക്രൂരമായി മർദ്ദിക്കു കയും, കൊലയാളിയായി പോലീസ് പ്രതിചേർത്ത ഷാൻ എന്ന വ്യക്തിയുമാ യി അവർക്ക് അവിഹിത ബന്ധമുണ്ടെന്ന് സമ്മതിക്കണമെന്നും നിർബന്ധിച്ചു കൊണ്ടായിരുന്നു മർദ്ദനമെന്നും പറയുന്നു. ഇവരുടെ വീട്ടുകാരോട് സംസാരി ച്ചതിൽ നിന്നും എനിക്കു മനസ്സിലായത് കരിപ്പൂർ സ്വർണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട സുജിത് ദാസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചാറ്റുകളും സംഭാഷണങ്ങളും മരിച്ച റിദാൻ ബാസിലിൻന്റെ ഐ ഫോണിൽ ഉ ണ്ടായിരുന്നുവെന്നാണ്. മാത്രവുമല്ല, വൈകുന്നേരം വീട്ടിൽ നിന്നും ഇറങ്ങു മ്പോൾ ഐ ഫോണും മറ്റൊരു ഫോണും റിദാൻ ബാസിലിൻ്റെ കയ്യിൽ ഉണ്ടാ യിരുന്നെന്നും ആ രണ്ട് ഫോണുകളും പോലീസ് കണ്ടെത്താതെ ഇരുന്നത് ദു രൂഹമാണെന്നുമാണ്. ഒന്നാം പ്രതിയായ ഷാനിനെ പോലീസ് അന്നേ ദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും അന്നേ ദിവസം രാത്രിയും പിറ്റേ ദിവസം പ കലും പ്രതിയുടെ വീടും വിറകുപുരയും പരിസരങ്ങളും അരിച്ചുപെറുക്കുകയും പ്രതിയുടെ വീട് നിരീക്ഷണത്തിലാക്കുകയും ചെയ്‌തിരുന്നു. ഈ പരിശോധ നയിലൊന്നും കൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തുന്നതിന് പോലീ സിന് കഴിഞ്ഞിരുന്നില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം പ്രതിയെ കൊണ്ടുവ ന്ന് നിമിഷങ്ങൾക്കുള്ളിൽ വീടിൻ്റെ വിറകുപുരയിൽ നിന്നും തോക്ക് കണ്ടെടു ത്തതായാണ് കേസ് ഡയറിയിൽ പറയുന്നത്. ഇത് തീർത്തും ദുരൂഹമാണ്. റി ദാൻ ബാസിൽ ജീവിച്ചിരുന്നാൽ സുജിത് ദാസിൻ്റെ കരിയറിനെ ബാധിക്കുമെ ന്ന അദ്ദേഹത്തിന്റെ്റെ ഭയം ഈ കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് വിശ ദമായി അന്വേഷിക്കേണ്ടതുണ്ട്. എടവണ്ണ പോലീസിനെ മാറ്റി നിർത്തി ഈ കേ സ്സിന്റെ മുഴുനീള അന്വേഷണം ഡാൻസാഫിലെ ക്രിമിനൽ സംഘമാണെന്നാ ണ് ഞാൻ മനസ്സിലാക്കുന്നത്. പുതുതായി വരുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേ ഷൻ ടീമിന്റെ അന്വേഷണ പരിധിയിൽ ഈ കൊലപാതക കേസ്സുകൂടി ഉൾപ്പെ ടുത്തി പുനരന്വേഷണം നടത്തണമെന്നും അഭ്യർത്ഥിക്കുന്നു. മരിച്ച റിദാൻ ബാസിലിന്റെ കുടുംബം ഇപ്പോൾ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാൻ തയ്യാറെടുക്കുകയാണ്.

13) മലപ്പുറം മുൻ എസ്.പി. സുജിത് ദാസിൻ്റെ നേതൃത്വത്തിലു ള്ള ഡാൻസാഫ് അംഗങ്ങൾക്ക് സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കടത്ത് സം ഘാങ്ങളുമായുള്ള ബന്ധവും, നിരവധി പേരെ കള്ളക്കേസ്സുകളിൽ ഉൾപ്പെടു ത്തിയതും, ഡാൻസാഫ് അംഗങ്ങൾക്ക് മയക്കുമരുന്ന കടത്ത് സംഘങ്ങളുടെ ബന്ധം വഴി നേടിയതിൻ്റെ സ്വത്തുവിവരങ്ങളും ഇവരുടെ കുടുംബാംഗങ്ങളു ടെ സ്വത്തുവിവരങ്ങളും അന്വേഷിച്ച് കണ്ടെത്തണമെന്നും അഭ്യർത്ഥിക്കുന്നു. ഇവരുടെ പലരും കൊട്ടാര സമാനമായ വീടുകളും വാഹനങ്ങളും റിയൽ എ സ്റ്റേറ്റ് ഉടമകളുമാണെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാൽ ഇതുകൂടി അ ന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അഭ്യർത്ഥിക്കുന്നു.

14) 22.08.2023 തീയതിയിൽ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ 1010/23 പ്രകാരം രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസ്സിലെ ദുരൂഹതയെ സംബന്ധിച്ച് കോഴിക്കോട് അറിയപ്പെടുന്ന വ്യാപാരിയും സമൂഹ്യ പ്രവർത്ത കനുമായിരുന്ന മുഹമ്മദ് ആട്ടൂർ വയസ്സ് 56 എന്ന മാമി എന്ന വ്യക്തിയ 21.08.2023 തീയതി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. അതിനുശേഷം ഇന്നേവ രെ അദ്ദേഹത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തതാണ്. ഇതു സംബന്ധി ച്ചുള്ള പോലീസ് അന്വേഷണം എവിടേയും എത്തിയിട്ടില്ല. ഇന്ത്യക്കകത്തും പുറത്തും വ്യാപാരബന്ധങ്ങളും സുഹൃദ്‌ബന്ധങ്ങളും ഉള്ള വ്യക്തി കൂടിയാ യിരുന്നു ഇദ്ദേഹം. പോലീസ് അന്വേഷണത്തിൽ പുരോഗതിയുണ്ടാകാതിരു ന്നപ്പോൾ നാട്ടുകാർ ചേർന്ന് ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ആ ആ ക്ഷൻ കമ്മിറ്റി നിരവധി തവണ പോലീസുമായി ബന്ധപ്പെട്ടിട്ടും ആശ്വാസക രമായ ഒരു മറുപടി പോലും പോലീസിൻ്റെ ഭാഗത്തുനിന്നും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ നിരവധി പ്രതിഷേധ പരപിപാടികൾ സംഘടിപ്പിച്ചിട്ടുള്ള തുമാണ്. പോലീസ് അന്വേഷണം തൃപ്‌തികരമല്ലാത്തതിനാൽ ആക്ഷൻ കമ്മി റ്റി പ്രതിനിധികളും കുടുംബാഗങ്ങളും അങ്ങയെ നേരിട്ട് വന്ന് കണ്ട് സങ്കടം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കേസ് കൈമാ റാമെന്ന് അങ്ങ് ഉറപ്പുനൽകിയിരുന്നതായി ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറ ഞ്ഞിരുന്നു. എന്നാൽ അങ്ങയുടെ നിർദ്ദേശത്തെ മറികടന്നുകൊണ്ട് അന്വേഷ ണത്തിന് ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ രൂപീകരിച്ചുകൊണ്ടു ള്ള എ.ജി.ഡി.പി. അജിത് കുമാറിൻ്റെ ഉത്തരവ് വന്നത്. നിർഭാഗ്യവശാൽ മുൻപ് ഈ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥർ തന്നെയായിരുന്ന ഈ ടീമിലും ഉൾപ്പെടുത്തിയിരുന്നത്. കേസ്സന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ പുതിയ അന്വേഷണ ടീമിൻ്റെ പരിധിയിൽ ഈ കേസ്സുകൂടി ഉൾപ്പെടുത്തി മാമിയെ കണ്ടെത്തുന്നതിനോ മാമിക്കെന്ത് സംഭവിച്ചുവെന്ന് ക ണ്ടെത്തുന്നതിനോ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മേൽപറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് ലഭ്യമായിട്ടു ള്ള തെളിവുകളും അറിവുകളും പുതുതായി നിയോഗിക്കുന്ന അന്വേഷണ സം ഘത്തിന് നൽകാൻ തയ്യാറാണെന്ന് ബഹുമാനപൂർവ്വം അങ്ങയെ അറിയിക്കുന്നു.

ഇതുകൂടാതെ, പാവപ്പെട്ടവരായ ഭവനരഹിതർക്ക് തലചായ്ക്കാ നായി നിർമ്മിച്ചു നൽകുന്ന ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കളുടെ വീടിന്റെ തറയിലേക്ക് മണ്ണ് നിറക്കുന്നതിനും നിർമ്മാണ സാമഗ്രികളായ കല്ലിനും മണലിനും വരെ കടുത്ത നിയന്ത്രണങ്ങളാണ് പോലീസിൻ്റെ ഭാഗത്തുനിന്നുമു ണ്ടാകുന്നത്. ലൈഫ് ഭവന പദ്ധതിയുമായി എല്ലാ വിഭാഗം ആളുകളും സഹ കരിക്കണമെന്ന് അങ്ങ് നിയമസഭയിൽ അഭ്യർത്ഥിച്ചിട്ടും പലയിടത്തും പോലീ സ് നിയമത്തിന്റെ പേരുപറഞ്ഞ് പാവങ്ങളെ ദ്രോഹിക്കുകയാണ്. ഇത് സർക്കാ രിനെതിരായ വികാരമായി മാറുന്നതിന് കാരണമാവുന്നുണ്ട്. ലൈഫ് പദ്ധതി ഗുണഭോക്താക്കളോട് മാനുഷിക പരിഗണന നൽകാൻ പോലീസിന് അങ്ങ് കർശനമായ നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

നിലമ്പൂർ നിയോജകമണ്ഡലത്തിലെ എടക്കര പോലീസ് സ്‌റ്റേഷ ന് കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ 50 സെൻ്റ് സ്ഥലം ഒരു സ്വകാര്യ വ്യ ക്തികൾ സൗജന്യമായി വിട്ടുനൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഭൂമി ഏറ്റെ ടുക്കാനോ ഇവിടെ പോലീസ് സ്‌റ്റേഷൻ കെട്ടിടം നിർമ്മിക്കാനോ കഴിഞ്ഞി ട്ടില്ല. ജില്ലാ പോലീസ് മേധാവിയുടെ പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിട്ടു ള്ളത്. ഭൂമി തരംമാറ്റുന്നതിന് നടപടി സ്വീകരിക്കേണ്ട ജില്ലാ മേധാവി സ്ഥലം ഏറ്റെടുക്കുന്നതിന് സന്നദ്ധമല്ലെങ്കിൽ സൗജന്യമായി നൽകിയ സ്ഥലം തിരി കെ നൽകാനും നടപടി സ്വീകരിക്കണമെന്നും കൂടി അങ്ങയുടെ ശ്രദ്ധയിൽ പ്പെടുത്തുന്നു.

സ്നേഹാദരങ്ങളോടെ,

(പി.വി. അൻവർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanPV Anvar
News Summary - pv anvar's letter to pinarayi vijayan
Next Story