പി.വി. അൻവറിന്റെ ഭാര്യാപിതാവിന്‍റെ ഭൂമിയിലെ റോപ് വേ പൊളിച്ചുതുടങ്ങി
text_fieldsനിലമ്പൂർ: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി. റോപ് വേയാണ് ആദ്യം പൊളിക്കുന്നത്. കക്കാടംപൊയിൽ ചീങ്കണ്ണി പാലയിലാണ് വിവാദ റോപ് വേ. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി.
പൊളിക്കല്‍ നടപടി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഓംബുഡ്സ്മാന്‍റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നിര്‍മ്മാണം പൊളിക്കുന്നത്. രാവിലെ 10 മണിക്ക് ശേഷം പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.
റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ നേടിയ അനുമതിയുടെ മറവിൽ റോപ് വേ നിർമിച്ചെന്നാണ് പരാതി. നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാന്‍ ഒക്ടോബര്‍ 23ന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു. 15 ദിവസത്തിനകം റോപ്വെ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന് നോട്ടിസ് നല്‍കിയത്.
നിലമ്പൂരിലെ എം.പി.വിനോദ് സമർപ്പിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് നിർമാണങ്ങൾ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നുപി.വി. അൻവറിനെ ഭാര്യാപതിവിന്‍റെ ഭൂമിയിലെ റോപ് വേ പൊളിച്ചുതുടങ്ങി
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.